കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജു ബോബി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു; സഹോദരനും രാജിവച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ്ജ് രാജിവച്ചു. അഞ്ജുവിനൊപ്പം 12 സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും രാജിവച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനം വിളിച്ചാണ് അഞ്ജു രാജിക്കാര്യം അറിയിച്ചത്. ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ചില ആക്ഷേപങ്ങളും അഞ്ജു ഉന്നയിച്ചു.

സ്‌പോര്‍സ് എന്നത് ജാതിയ്ക്കും രാഷ്ട്രീയത്തിനും അതീതമാണെന്നാണ് കരുതിയിരുന്നതെന്നാണ് അഞ്ജു പറഞ്ഞത്. അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനാവില്ലെന്നും അഞ്ജു വ്യക്തമാക്കി.

ക്രമക്കേട് കണ്ടെത്തി

ക്രമക്കേട് കണ്ടെത്തി

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു എന്നാണ് അഞ്ജു ബോബി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. തനിക്കെതിരെ നീക്കമുണ്ടാകാനുള്ള കാരണം ഇതാണെന്നും അഞ്ജു പറഞ്ഞുവയ്ക്കുന്നു.

സ്‌പോര്‍ട്‌സ് ലോട്ടറി

സ്‌പോര്‍ട്‌സ് ലോട്ടറി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സ്‌പോര്‍ട്‌സ് ലോട്ടറി കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും അഞ്ജു ആരോപിച്ചു. നേരത്തേ കായികമന്ത്രി ഇപി ജയരാജന് എഴുതിയ തുറന്ന കത്തിലും ഇക്കാര്യം പറഞ്ഞിരുന്നു.

ഇ മെയില്‍ ചോര്‍ത്തി

ഇ മെയില്‍ ചോര്‍ത്തി

തന്റെ ഇമെയിലുകള്‍ ചോര്‍ത്തി എന്ന ആക്ഷേപവും അഞ്ജു ഉന്നയിച്ചു. ഇത് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു എന്നും അഞ്ജു പറയുന്നു.

എത്തിക്‌സ് കമ്മിറ്റി

എത്തിക്‌സ് കമ്മിറ്റി

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എത്തിക്‌സ് കമ്മിറ്റി കൊണ്ടുവരാന്‍ ശ്രമിച്ചത് എതിര്‍പ്പിന് ഇടയാക്കിയെന്നും അഞ്ജു പറഞ്ഞു.

സഹോദരന്റെ ജോലി

സഹോദരന്റെ ജോലി

തന്റെ സഹോദരന്‍ അജിത്തിനെ പരിശീലകനായി നിയമിച്ചത് അഞ്ച് മെഡലുകള്‍ നേടിയ കോച്ച് എന്ന നിലയിലാണെന്നാണ് അഞ്ജുവിന്റെ വിശദീകരണം.

എല്ലാ അംഗങ്ങളും

എല്ലാ അംഗങ്ങളും

അഞ്ജു ബോബി ജോര്‍ജ്ജിനൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചിട്ടുണ്ട്.

അജിത്തും രാജിവച്ചു

അജിത്തും രാജിവച്ചു

അഞ്ജുവിന്റെ സഹോദരന്‍ അജിത്തും രാജി വച്ചിട്ടുണ്ട്.

English summary
Anju Bobby George resigns from sports Council President post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X