അഞ്ജുവിന്റെ സഹോദരന്റെ നിയമനം അഞ്ജു സ്ഥാനമേറ്റതിന് ശേഷം... തീരുമാനം, തള്ളിയ അപേക്ഷയില്‍
തിരുവന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരന് അജിത്ത് മാര്‍ക്കോസിന് സ്പോര്‍ട്സ് കൗണ്‍സിലില്‍ ജോലി ലഭിച്ചത് അഞ്ജു പ്രസിഡന്റ് ആയതിന് ശേഷം. നിര്‍ദ്ദിഷ്ട യോഗ്യത ഇല്ലാതിരുന്ന അജിത്തിനെ നിയമിച്ച പ്രത്യേക പരിഗണന നല്‍കിയാണെന്നും തെളിഞ്ഞു. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് അജിത്ത് മാര്‍ക്കോസ് ജോലിയ്ക്ക് അപേക്ഷ നല്‍കിയത്. 2015 ഫെബ്രുവരിയില്‍ ആയിരുന്നു ഇത്. എന്നാല്‍ യോഗ്യത ഇല്ലാത്തതിനാല്‍ ഭരണ സമിതി അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ അഞ്ജു ബോബി ജോര്‍ജ്ജ് പ്രസിഡന്റ് ആയി സ്ഥാനമേറ്റതിന് ശേഷം സ്പെഷ്യല്‍ കേസ് ആയി പരിഗണിച്ച് നിയമനം നല്‍കുകയായിരുന്നു.

സ്പോര്‍ട്സ് കൗണ്‍സിലില്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി ആയിട്ടാണ് അജിത്ത് മാര്‍ക്കോസിന് നിയമനം നല്‍കിയത്. ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദവും ഐഎന്‍എസ് ഡിപ്ലോമയും അന്താരാഷ്ട്ര തലത്തില്‍ പരിശീലകനായുള്ള പ്രവൃത്തിപരിചയവും ആണ് ഈ തസ്തികയ്ക്കുള്ള യോഗ്യത. എന്നാല്‍ അജിത്ത് മാര്‍ക്കോസിന് ഈ യോഗ്യതകള്‍ ഇല്ലായിരുന്നു.
അഞ്ജു ബോബി ജോര്‍ജ്ജും മുമ്പ് ഈ തസ്തികയില്‍ ജോലി ചെയ്തിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്മിനി തോമസ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരുന്ന സമയത്താണ് അജിത്തിന്റെ അപേക്ഷ തള്ളിയത്. യോഗ്യതയില്ലാത്ത ആളെ നിയമിയ്ക്കുന്നതിന് സ്പെഷ്യല്‍ റൂള്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അപേക്ഷ തള്ളിയത്.
രാജ്യാന്തര തലത്തില്‍ പരിശീലന മികവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ജു പ്രസിഡന്റ് ആയപ്പോള്‍ പ്രത്യേക പരിഗണന നല്കി നിയമനം നല്‍കിയത്. പ്രീജ ശ്രീധരന്, സജീഷ് ജോസഫ്, സിനിമോള്‍ പൗലോസ് എന്നിവരുടെ പരിശീലകനായിരുന്നു അജിത്ത് മാര്‍ക്കോസ്. അഞ്ജു ചുമതലയേറ്റ് മൂന്ന് മാസത്തിന് ശേഷമാണ് അജിത്തിന് നിയമനം ലഭിയ്ക്കുന്നത്.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആയ അഞ്ജുവിനോട് കായിക മന്ത്രി ഇപി ജയരാജന് മോശമായി പെരുമാറി എന്ന് പരാതി ഉന്നയിച്ചതോടെ ആയിരുന്നു സജി മാര്‍ക്കോസിന്റെ നിയമനം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications