കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജുവിന്റെ സഹോദരന്റെ നിയമനം അഞ്ജു സ്ഥാനമേറ്റതിന് ശേഷം... തീരുമാനം, തള്ളിയ അപേക്ഷയില്‍

Google Oneindia Malayalam News

തിരുവന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലി ലഭിച്ചത് അഞ്ജു പ്രസിഡന്റ് ആയതിന് ശേഷം. നിര്‍ദ്ദിഷ്ട യോഗ്യത ഇല്ലാതിരുന്ന അജിത്തിനെ നിയമിച്ച പ്രത്യേക പരിഗണന നല്‍കിയാണെന്നും തെളിഞ്ഞു. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് അജിത്ത് മാര്‍ക്കോസ് ജോലിയ്ക്ക് അപേക്ഷ നല്‍കിയത്. 2015 ഫെബ്രുവരിയില്‍ ആയിരുന്നു ഇത്. എന്നാല്‍ യോഗ്യത ഇല്ലാത്തതിനാല്‍ ഭരണ സമിതി അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ അഞ്ജു ബോബി ജോര്‍ജ്ജ് പ്രസിഡന്റ് ആയി സ്ഥാനമേറ്റതിന് ശേഷം സ്‌പെഷ്യല്‍ കേസ് ആയി പരിഗണിച്ച് നിയമനം നല്‍കുകയായിരുന്നു.

Anju Bobby George

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി ആയിട്ടാണ് അജിത്ത് മാര്‍ക്കോസിന് നിയമനം നല്‍കിയത്. ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദവും ഐഎന്‍എസ് ഡിപ്ലോമയും അന്താരാഷ്ട്ര തലത്തില്‍ പരിശീലകനായുള്ള പ്രവൃത്തിപരിചയവും ആണ് ഈ തസ്തികയ്ക്കുള്ള യോഗ്യത. എന്നാല്‍ അജിത്ത് മാര്‍ക്കോസിന് ഈ യോഗ്യതകള്‍ ഇല്ലായിരുന്നു.

അഞ്ജു ബോബി ജോര്‍ജ്ജും മുമ്പ് ഈ തസ്തികയില്‍ ജോലി ചെയ്തിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്മിനി തോമസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് അജിത്തിന്റെ അപേക്ഷ തള്ളിയത്. യോഗ്യതയില്ലാത്ത ആളെ നിയമിയ്ക്കുന്നതിന് സ്‌പെഷ്യല്‍ റൂള്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അപേക്ഷ തള്ളിയത്.

രാജ്യാന്തര തലത്തില്‍ പരിശീലന മികവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ജു പ്രസിഡന്റ് ആയപ്പോള്‍ പ്രത്യേക പരിഗണന നല്‍കി നിയമനം നല്‍കിയത്. പ്രീജ ശ്രീധരന്‍, സജീഷ് ജോസഫ്, സിനിമോള്‍ പൗലോസ് എന്നിവരുടെ പരിശീലകനായിരുന്നു അജിത്ത് മാര്‍ക്കോസ്. അഞ്ജു ചുമതലയേറ്റ് മൂന്ന് മാസത്തിന് ശേഷമാണ് അജിത്തിന് നിയമനം ലഭിയ്ക്കുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയ അഞ്ജുവിനോട് കായിക മന്ത്രി ഇപി ജയരാജന്‍ മോശമായി പെരുമാറി എന്ന് പരാതി ഉന്നയിച്ചതോടെ ആയിരുന്നു സജി മാര്‍ക്കോസിന്റെ നിയമനം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നത്.

English summary
Anju Bobby George's brother Ajith Markose appointed in sports council after Anju took the president's chair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X