ഇന്ത്യക്ക് ഒളിംപിക്സ് മെഡല്‍ ? അതും മലയാളി താരത്തിന്!! സംഭവം സത്യമായേക്കും...കാരണം
അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് ഇന്ത്യ പരാതി നല്‍കും
ദില്ലി: ഇന്ത്യ വീണ്ടും ഒളിംപിക്സ് മെഡല്‍ പ്രതീക്ഷയില്‍. അതും അത്ലറ്റിക്സില്. മലയാളി അത്ലറ്റായ അഞ്ജു ബോബി ജോര്‍ജാണ് തന്റെ കന്നി ഒളിംപിക് മെഡല്‍ പ്രതീക്ഷയിലുള്ളത്. 2004ലെ ഏതന്‍സ് ഒളിംപിക്സില്‍ അഞ്ചാംസ്ഥാനമായിരുന്നു ലോങ്ജംപില്‍ അഞ്ജുവിന്. അതാണിപ്പോള്‍ വെള്ളിയായി മാറാന്‍ പോവുന്നത്.

ഏതന്‍സ് ഒളിംപിക്സില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ താരങ്ങള്‍ പിന്നീടു നടന്ന ചാംപ്യന്‍ഷിപ്പുകളില്‍ ഉത്തജകമരുന്ന് ഉപയോഗിച്ചതിനു പിടിക്കപ്പെട്ടിരുന്നു. പക്ഷെ ഏതന്‍സില്‍ പരിശോധനയെ അതിജീവിച്ച ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തയ്യാറായിരുന്നില്ല.

13 വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഇന്ത്യ, ഓസ്ട്രേലിയ, ബ്രിട്ടണ് എന്നിവര്‍ സംയുക്തമായി അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് പരാതി നല്‍കാനൊരുങ്ങുകയാണ്. ഇതോടെയാണ് അഞ്ജുവിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്ക് ജീവന് വച്ചത്.

ഏതന്‍സ് ഒളിംപിക്സില്‍ മെഡലൊന്നും ലഭിച്ചില്ലെങ്കിലും പുതിയ റെക്കോര്‍ഡിട്ട് അഞ്ജു രാജ്യത്തിന്റെ അഭിമാനമായിരുന്നു. അന്ന് 6.83 മീറ്ററാണ് താരം ചാടിയത്. ഇതു പുതിയ ദേശീയ റെക്കോര്‍ഡ് കൂടിയായിരുന്നു. അന്നു ഓസ്ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംസണാണ് 6.96 മീറ്റര്‍ ചാടി അഞ്ജുവിന് തൊട്ടു മുന്നിലെത്തിയത്.ബ്രിട്ടന്റെ ജെയ്ഡ് ജോണ്സൗവായിരുന്നു അന്ന് ആറാമത്. ഇതേത്തുടര്‍ന്നാണ് മൂന്നു രാജ്യങ്ങളും സംയുക്തമായി പരാതി നല്കാന് തീരുമാനിച്ചത്.

ഏതന്‍സില്‍ സ്വര്‍ണം നേടിയത് റഷ്യയുടെ തത്യാന ലെബഡോവയായിന്നു. വെള്ളി ഐറിന സിമാഗിനയും വെങ്കലം തത്യാന കൊട്ടോവയുമാണ് കരസ്ഥമാക്കിയത്. മരുന്നടിക്കപ്പെട്ട ഇവരെ മൂന്നു പേരെയും അയോഗ്യരാക്കിയാല്‍ ഓസീസ് താരം ബ്രൗണ്വിനിന് സ്വര്‍ണവും അഞ്ജുവിന് വെള്ളിയും ലഭിക്കും.

ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെതുടര്‍ന്ന് ഏതന്‍സില്‍ മെഡല്‍ നേടിയ മൂന്നു താരങ്ങളില്‍ നിന്നും മറ്റു ചാംപ്യന്‍ഷിപ്പുകളില്‍ ലഭിച്ച മെഡലുകള്‍ തിരിച്ചെടുത്തിരുന്നു. അതുകൊണ്ടു തന്നെ ഏതന്‍സ് ഒളിംപിക്സിലെ മെഡല്‍ നേട്ടത്തെക്കുറിച്ചും വീണ്ടും അന്വേഷിക്കമെന്നു ഇന്ത്യയടക്കം മൂന്നു രാജ്യങ്ങള്‍ പരാതി നല്‍കുന്നത്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം












Click it and Unblock the Notifications