കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് ഒളിംപിക്‌സ് മെഡല്‍ ? അതും മലയാളി താരത്തിന്!! സംഭവം സത്യമായേക്കും...കാരണം

അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന് ഇന്ത്യ പരാതി നല്‍കും

  • By Manu
Google Oneindia Malayalam News

ദില്ലി: ഇന്ത്യ വീണ്ടും ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷയില്‍. അതും അത്‌ലറ്റിക്‌സില്‍. മലയാളി അത്‌ലറ്റായ അഞ്ജു ബോബി ജോര്‍ജാണ് തന്റെ കന്നി ഒളിംപിക് മെഡല്‍ പ്രതീക്ഷയിലുള്ളത്. 2004ലെ ഏതന്‍സ് ഒളിംപിക്‌സില്‍ അഞ്ചാംസ്ഥാനമായിരുന്നു ലോങ്ജംപില്‍ അഞ്ജുവിന്. അതാണിപ്പോള്‍ വെള്ളിയായി മാറാന്‍ പോവുന്നത്.

മരുന്നടിക്ക് പിടിക്കപ്പെട്ടു

ഏതന്‍സ് ഒളിംപിക്‌സില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ താരങ്ങള്‍ പിന്നീടു നടന്ന ചാംപ്യന്‍ഷിപ്പുകളില്‍ ഉത്തജകമരുന്ന് ഉപയോഗിച്ചതിനു പിടിക്കപ്പെട്ടിരുന്നു. പക്ഷെ ഏതന്‍സില്‍ പരിശോധനയെ അതിജീവിച്ച ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തയ്യാറായിരുന്നില്ല.

പരാതി നല്‍കും

13 വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ എന്നിവര്‍ സംയുക്തമായി അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന് പരാതി നല്‍കാനൊരുങ്ങുകയാണ്. ഇതോടെയാണ് അഞ്ജുവിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ചത്.

പുതിയ റെക്കോര്‍ഡ്

ഏതന്‍സ് ഒളിംപിക്‌സില്‍ മെഡലൊന്നും ലഭിച്ചില്ലെങ്കിലും പുതിയ റെക്കോര്‍ഡിട്ട് അഞ്ജു രാജ്യത്തിന്റെ അഭിമാനമായിരുന്നു. അന്ന് 6.83 മീറ്ററാണ് താരം ചാടിയത്. ഇതു പുതിയ ദേശീയ റെക്കോര്‍ഡ് കൂടിയായിരുന്നു. അന്നു ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംസണാണ് 6.96 മീറ്റര്‍ ചാടി അഞ്ജുവിന് തൊട്ടു മുന്നിലെത്തിയത്.ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സൗവായിരുന്നു അന്ന് ആറാമത്. ഇതേത്തുടര്‍ന്നാണ് മൂന്നു രാജ്യങ്ങളും സംയുക്തമായി പരാതി നല്‍കാന്‍ തീരുമാനിച്ചത്.

അയോഗ്യരാവുമോ ?

ഏതന്‍സില്‍ സ്വര്‍ണം നേടിയത് റഷ്യയുടെ തത്യാന ലെബഡോവയായിന്നു. വെള്ളി ഐറിന സിമാഗിനയും വെങ്കലം തത്യാന കൊട്ടോവയുമാണ് കരസ്ഥമാക്കിയത്. മരുന്നടിക്കപ്പെട്ട ഇവരെ മൂന്നു പേരെയും അയോഗ്യരാക്കിയാല്‍ ഓസീസ് താരം ബ്രൗണ്‍വിനിന് സ്വര്‍ണവും അഞ്ജുവിന് വെള്ളിയും ലഭിക്കും.

മറ്റു മെഡലുകള്‍ തിരിച്ചെടുത്തു

ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെതുടര്‍ന്ന് ഏതന്‍സില്‍ മെഡല്‍ നേടിയ മൂന്നു താരങ്ങളില്‍ നിന്നും മറ്റു ചാംപ്യന്‍ഷിപ്പുകളില്‍ ലഭിച്ച മെഡലുകള്‍ തിരിച്ചെടുത്തിരുന്നു. അതുകൊണ്ടു തന്നെ ഏതന്‍സ് ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തെക്കുറിച്ചും വീണ്ടും അന്വേഷിക്കമെന്നു ഇന്ത്യയടക്കം മൂന്നു രാജ്യങ്ങള്‍ പരാതി നല്‍കുന്നത്.

English summary
Former long jump champions from Australia and England have joined hands with India's Anju George as they fight for their right to be named as Olympic medallists from Athens 2004.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X