ഇടുക്കി സ്വാഗതം ചെയ്യുന്നു; അഞ്ചുരുളി സൗന്ദര്യ ഉത്സവത്തിലേക്ക്
തൊടുപുഴ:ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തു വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദദേശമാണ് അഞ്ചുരുളി. ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴന്ന്് നില്‍ക്കുന്ന കാനന ഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍ നിന്ന് ജലമെത്തിക്കുതിനായി നിര്‍മ്മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മദ്ധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കു കാഴ്ചകളാണ്.
ഈ മനോഹാരിത ആവോളം ആസ്വദിയ്ക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയും, പൊതുജനപങ്കാളിത്വത്തോടെയും സംഘടിപ്പിക്കു അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈമാസം 16 ന് തിരിതെളിയും. കാര്‍ഷിക-കുടിയേറ്റ-ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊളളുന്ന കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുളളില്‍ ഉരുളി കമഴ്ത്തിയതുപോലെ അഞ്ച് കുന്നുകള്‍ സ്ഥിതി ചെയ്യുതിനാലാണ് അഞ്ചുരുളി എന്ന പേര് ലഭിച്ചത്.

ദിവസേന ആയിരകണക്കിനാളുകളാണ് അഞ്ചുരുളി വെളളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്.സൗന്ദര്യോത്സവത്തില്‍ ആസ്വാദകര്‍ക്കായി നിരവധി പരിപാടികളാണ് സംഘാടകര്‍ ഒരുക്കുന്നത്. ഹൈഡല്‍ ടുറിസവുമായി ബന്ധപ്പെട്ട് തടാകത്തില്‍ ബോട്ടിംഗ്, കാര്‍ണിവല്‍, വടംവലി, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, കലാകായിക മത്സരങ്ങള്‍, ആയോധനകലകളുടെ പ്രദര്‍ശനം, കോഴിമല ആദിവാസി വിഭാഗത്തിന്റെ തനതുകലാരൂപമായ കൂത്ത്, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, കാര്‍ഷിക മേള, സാഹിത്യ, സാxസ്‌കരിക പരിപാടികള്‍, വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍, തുടങ്ങിയവക്കു പുറമെ അഞ്ചുരുളിയുടെ ആകാശകാഴ്ച സമ്മാനിക്കാന്‍ ഹെലികോപ്റ്റര്‍ യാത്രായും ഇക്കുറി സജ്ജമാക്കാനാണ് തീരുമാനം.












Click it and Unblock the Notifications