'ഫ്രണ്ട്ഷിപ്പ് എന്താന്ന് അറിയോടി, നിന്നെ സ്നേഹിച്ചതാടി തെറ്റ്'; അഞ്ജൂസും റെനീഷയും തമ്മിൽ പൊരിഞ്ഞ പോര്
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ചങ്ങാതി കൂട്ടമാണ് റെനീഷയും സെറീനയും അഞ്ജൂസും. തുടക്കം മുതലെ മൂവരുടേയും സൗഹൃദം ബിഗ് ബോസ് ഹൗസിലും സംസാര വിഷയമായിരുന്നു. എന്നാൽ ഇപ്പോഴിതാ സൗഹൃദ കൂട്ടത്തിനിടയിൽ വിള്ളൽ വീണിരിക്കുകയാണ്.പാമ്പും കോണിയും വീക്കിലി ടാസ്കിനിടെ റെനീഷ അഞ്ജൂസിനോട് ചോദ്യങ്ങൾ ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഏണിയിൽ വന്ന അഞ്ജൂസിനോട് റെനീഷയായിരുന്നു ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്.ബിഗ് ബോസിൽ ആരോടെങ്കിലും സ്നേഹമോ സൗഹൃദമോ തോന്നിയിട്ടുണ്ടെങ്കിൽ ആ ഒരിഷ്ടം കളിയിൽ അപ്ലൈ ചെയ്യുമോ ഇല്ലയോ എന്നായിരുന്നു റെനീഷയുടെ ചോദ്യം. ഇതിന് ഇല്ലെന്നായിരുന്നു അഞ്ജസീന്റെ മറുപടി. എന്നാൽ അത് തനിക്ക് വിശ്വസിനീയമല്ലെന്നായി റെനീഷ.

അതേസമയം സൗഹൃദത്തിന് വിലകൊടുത്തിരുന്നുവെങ്കിൽ റെനീഷയുടെ ടീമിൽ താൻ കയറുമായിരുന്നുവെന്ന് അഞ്ജൂസ് പറഞ്ഞു.ഇപ്പോൾ ഞാൻ അഖിലേട്ടനെ ടീമിൽ അല്ലേയെന്നും അഞ്ജൂസ് ചോദിച്ചു. എന്നാൽ ഇതിൽ റെനീഷ പിടിച്ച് കയറുകയും അഞ്ജൂസും റെനീഷയും തമ്മിൽ വാക്കു തർക്കം ഉടലെടുക്കുകയും ചെയ്തു.
ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അഞ്ജൂസിന് സാധിച്ചില്ലെന്ന് റെനീഷ ബിഗ് ബോസിനോട് പറയുകയും ഇതോടെ അഞ്ജൂസിന് ഗെയിമിൽ മുന്നോട്ട് പോകാൻ കഴിയാതെ വരികയും ചെയ്തു.
അതേസമയം ഗെയിം കഴിഞ്ഞതോടെ തനിക്ക് അഞ്ജൂസിനോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് റെനീഷ വന്നെങ്കിലും അഞ്ജൂസ് വളരെ അധികം ദേഷ്യപ്പെട്ടു. ഗെയിമിനെ ഗെയിമിനെ ഗെയിമിന്റെ രീതിയിൽ കാണണമെന്ന് റെനീഷ പറഞ്ഞെങ്കിലും സംസാരിക്കാൻ താത്പര്യമില്ലന്ന് അഞ്ജൂസ് ആവർത്തിച്ചു.
അതിനിടെ ഗെയിമിനിടയിൽ ഞാൻ സൗഹൃദം നോക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് അഞ്ജുവാണ് തെറ്റിച്ചതെന്നും റെനീഷ പറഞ്ഞു. എന്നാൽ ഞാൻ ഗെയിമിനകത്ത് സൗഹൃദം എടുത്തിട്ടില്ലെന്നും എടുക്കാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്നുമായി അഞ്ജൂസ്. ചെയ്യാത്ത കാര്യത്തെ കുറിച്ച് പറഞ്ഞാൽ തനിക്ക് ദേഷ്യം വരുമെന്നും അഞ്ജൂസ് പറഞ്ഞു.
എന്നാൽ തന്റെ സുഹൃത്തായല്ല എതിർ ടീമിലെ ഒരംഗമെന്ന നിലയ്ക്കാണ് താൻ അഞ്ജൂസിനെ കണ്ടതെന്ന് റെനീഷ പറഞ്ഞു.വ്യക്തിപരമായി തന്നെ വേദനിപ്പിക്കാൻ താത്പര്യമില്ലെന്നും റെനീഷ പറഞ്ഞു.
അതേസമയം ഏത് ഗെയിമാണെങ്കിലും അതിനകത്ത് ഒരു സത്യമുണ്ടെന്നും റനീഷയെ തനിക്ക് കാണുകയേ വേണ്ടെന്നും അഞ്ജൂസ് പറഞ്ഞു. എനിക്ക് നിന്നെ കാണണ്ട. നിന്നോട് കൂട്ടുകൂടിയത് അല്ല, നിന്നെ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. അതിനുള്ളത് നി എനിക്ക് തന്ന്. ബെസ്റ്റ് ഫ്രണ്ടിന്റെ മീനിംഗ് എന്തറിയാടി നിനക്ക് എന്നും അഞ്ജീസ് ചോദിച്ചു.
അതേസമയം ഇക്കാര്യത്തിൽ നിന്നെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നില്ലെന്നായിരുന്നു സെറീന റെനീഷയോട് പറഞ്ഞത്. ഈ ഗെയിനിൽ നീ ഫ്രണ്ട്ഷിപ്പിനെ വലിച്ചിഴച്ചതായി തോന്നിയെന്നും സെറീന പറഞ്ഞു.












Click it and Unblock the Notifications