കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കനവാടികളെ സ്വകാര്യവത്കരിക്കാനാകില്ല, കേന്ദ്ര വിഹിതം ലഭ്യമാക്കണം; കെകെ ശൈലജ ടീച്ചര്‍

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ അങ്കണവാടികളെ സംരക്ഷിക്കുന്നതിനും അവയ്ക്കുള്ള കേന്ദ്ര വിഹിതം പൂര്‍ണമായി നേടിയെടുക്കുന്നതിനും കക്ഷി രഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. അങ്കണവാടികള്‍ക്ക് ഇതുവരെ 60 ശതമാനമായിരുന്നു കേന്ദ്ര വിഹിതമായി ലഭിച്ചിരുന്നത്. അത് 25 ശതമാനക്കാനും 75 ശതമാനം സംസ്ഥാനം വഹിക്കാനും നിര്‍ദ്ദേശിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാറില്‍ നിന്ന് കത്ത് ലഭിച്ചിട്ടുണ്ട്.

മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 33,000 ത്തിലധികം അങ്കണവാടികളുടെ നിലനില്‍പിനെ ബാധിക്കുന്ന വിഷയമാണിത്. അര്‍ഹതപ്പെട്ട വിഹിതം കിട്ടാന്‍ ഒറ്റക്കെട്ടായ ശ്രമം ഉണ്ടാകണമെന്നും കേന്ദ്രം പറയുന്നത് പോലെ കേരളത്തിലെ അങ്കണവാടികള്‍ സ്വകാര്യവത്ക്കരിക്കാനാവില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് വേണ്ടി 52 ലക്ഷം ചെലവില്‍ നിര്‍മ്മിച്ച ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചാണ് കിടത്തി ചികിത്സ സൗകര്യാര്‍ഥമുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

kk shylaja

ചെറിയ അസുഖത്തിനു പോലും സ്‌പെഷ്യലിസ്റ്റുകളെ തേടി പോകുന്ന നമ്മുടെ ശീലം മാറണമെന്നും ഇതിനാണ് ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പി.എച്ച്‌സികളെ കുടംുബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഡോക്ടര്‍മാരും നാല് സ്റ്റാഫ് നെഴ്‌സുമാരും ലബോറട്ടറിയും അടങ്ങുന്ന 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഇതിനകം യാഥാര്‍ഥ്യമായത്. ഇതിനായി 830 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 4000 പുതിയ തസ്തികളാണ് ആരോഗ്യ വകുപ്പില്‍ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ചെറുവാടി സി.എച്ച്.സിയില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും എന്‍.എച്ച്.എം മുഖേന ലാബ് നവീകരണത്തിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.ടി അബ്ദുറഹ്്മാന്‍, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അംഗം അഹ്്മദ് പുന്നക്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ, ഡി.പി.എം ഡോ. ബിജോയ് തുടങ്ങിയവര്‍ സംബന്ധിച്ചു.

താമരശ്ശേരി താലൂക്ക് ആശുപത്രി ആര്‍ദ്രം പദ്ധതി പ്രഖ്യാപനം, മടവൂര്‍ മാതൃകാ അങ്കണവാടി കെട്ടിടോദ്ഘാടനം, പനങ്ങാട് പി.എച്ച്.സി ഇമ്യൂണൈസേഷന്‍ ബ്ലോക്ക് ഉദ്ഘാടനം, ബാലുശ്ശേരി ബ്ലോക്ക് ജെറിയാട്രിക് കെയര്‍ ഉദ്ഘാടനം, കോട്ടൂര്‍ പി.എച്ച്.സി കെട്ടിട ശിലാസ്ഥാപനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

English summary
Ankanavadi expenses will be handled by state government says KK Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X