കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൻമേരി കൊലപാതകം; പച്ചമരുന്ന് ചികിത്സയെ കുറിച്ച് അന്വേഷണം, ചുരുളഴിഞ്ഞ് ഇങ്ങനെ

Google Oneindia Malayalam News

കാസർഗോഡ്; ആൻമേരിയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാനായത് പോലീസിന്റെ അന്വേഷണ മികവ്. ഐസ്ക്രീം കഴിച്ച ആൻമരിയയ്ക്ക് അസ്വസ്ഥത തോന്നിയതോടെ മഞ്ഞപിത്തമാണെന്നായിരുന്നു വിട്ടുകാർ കരുതിയത്. തുടർന്ന് പച്ചമരുന്ന് ചികിത്സ തേടുകയായിരുന്നു. ഇതേ കുറിച്ച് കൂടുതൽ അന്വേഷിച്ചതോടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയിക്കാൻ സാധിച്ചത്.

ആൻമേരിയെ ചെറുപുഴയിൽ ഉള്ള ബന്ധുവീട്ടിൽ താമസിപ്പിച്ച് കൊണ്ടായിരുന്നു പച്ചമരുന്ന് ചികിത്സ നടത്തിയത്. ആൻമേരി മരിച്ചതോടെ പോലീസ് അസ്വാഭികമരണത്തിന് കേസെടുത്തു. പച്ചമരുന്ന് ചികിത്സയിൽ നടന്ന വീഴ്ചയാണോ മരണത്തിന് കാരണമായതെന്നായിരുന്നു പോലീസിന്റെ ആദ്യ സംശയം. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനയച്ചതോടെ ശരീരത്തിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

ann mary murder

Recommended Video

cmsvideo
പാലക്കാട് ജില്ലാ പഞ്ചായത്തിലെ നവീകരിച്ച കോൺഫറൻസ് ഹാൾ; ഉദ്ഘാടനം കെ ശാന്തകുമാരി നിർവ്വഹിച്ചു

കുടുംബം മുഴുവൻ വിഷം കഴിച്ച് ആത്മഹത്യയ്കക് ശ്രമിച്ചതാണോയെന്നായിരുന്നു പിന്നീട് ഉയർന്ന സംശയം. എന്നാൽ സഹോദരൻ ആൽബിന്റെ ഇടപെടലുകളിൽ സംശയം തോന്നി നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിയിച്ചത്. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമരിയയുടെ (16) കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് സഹോദരൻ ആൽബിൻ ബെന്നിയെ (22) പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിക്കും മാതാപിതാക്കൾക്കും ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയായിരുന്നു ആൽബിൻ കൊല നടത്തിയത്.

തന്റെ രീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതാണ് ആൽബിനെ ചൊടിപ്പിച്ചത്. ഇതോടെ കുടുംബത്തെ ഒന്നടങ്കം വകവരുത്താൻ തിരുമാനിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം സ്വത്ത് തട്ടിയെടുത്ത് കാമുകിയെ വിവാഹം കഴിക്കാനും ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു.

പ്രതിദിനം 20,000 കൊവിഡ് കേസ്; 'എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല'പ്രതിദിനം 20,000 കൊവിഡ് കേസ്; 'എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല'

രാജ്യത്ത് അഭിപ്രായം പറയാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ?; സർക്കാരിനെതിരെ സോണിയ ഗാന്ധിരാജ്യത്ത് അഭിപ്രായം പറയാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ?; സർക്കാരിനെതിരെ സോണിയ ഗാന്ധി

English summary
Anmary murder case; this is how police revealed the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X