Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് വര്‍ഷത്തെ ജീവിതത്തിന് ശേഷം ആന്‍ അഗസ്റ്റിനും ജോമോനും പിരിയുന്നു; കുടുംബക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായിരുന്ന ആന്‍ അഗസ്റ്റിന്‍ വിവാഹ മോചനത്തിന്. ഛായാഗ്രാഹകനും നിര്‍മാതാവും ആയ ജോമോന്‍ ടി ജോണ്‍ ആണ് ആന്‍ അഗസ്റ്റിന്റെ ഭര്‍ത്താവ്.

ഒരുമിച്ചുള്ള ജീവിതം ഇനി സാധ്യമല്ലെന്ന് കാണിച്ച് ജോമോന്‍ ടി ജോണ്‍ ചേര്‍ത്തലയിലെ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് ആണ് ആന്‍ അഗസ്റ്റിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. വിശദാംശങ്ങള്‍...

ആറ് വര്‍ഷങ്ങള്‍

ആറ് വര്‍ഷങ്ങള്‍

മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയതിന് ഒരു വര്‍ഷത്തിന് ശേഷം ആയിരുന്നു ആന്‍ അഗസ്റ്റിന്റെ വിവാഹം. 2014 ല്‍ ആയിരുന്നു ആനും ജോമോനും വിവാഹം കഴിക്കുന്നത്. സിനിമ മേഖലയില്‍ ഏറെ ആഘോഷിക്കപ്പെട്ട വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇത്.

രണ്ട് വര്‍ഷത്തെ പ്രണയം

രണ്ട് വര്‍ഷത്തെ പ്രണയം

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ആന്‍ അഗസ്റ്റിനും ജോമോനും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ പിരിഞ്ഞു ജീവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുമിച്ച് മൂന്നോട്ടുപോകാന്‍ ആകാത്ത സാഹചര്യത്തിലാണ് വിവാഹമോചനം എന്ന് പറയുന്നു.

വിവാഹശേഷം

വിവാഹശേഷം

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു ആനിന്റെ വിവാഹം. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് തൊട്ടടുത്ത വര്‍ഷം. പിന്നീട് ആകെ രണ്ട് സിനിമകളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചിട്ടുള്ളത്- ലാല്‍ ജോസിന്റെ നീനയും, ദുല്‍ഖര്‍ നായകനായ സോളോയും.

അഗസ്റ്റിന്റെ മകള്‍

അഗസ്റ്റിന്റെ മകള്‍

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായ അഗസ്റ്റിന്റെ മകള്‍ ആണ് ആന്‍. അഗസ്റ്റിന്റെ മരണശേഷം ആയിരുന്നു ആനിന്റെ സിനിമ പ്രവേശനം. ലാല്‍ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ ടൈറ്റില്‍ റോളിലൂടെ ആയിരുന്നു അഭിനയരംഗത്തെത്തിയത്.

7 വര്‍ഷം 13 സിനിമകള്‍

7 വര്‍ഷം 13 സിനിമകള്‍

ഏഴ് വര്‍ഷത്തിനുള്ളില്‍ ആകെ 13 സിനിമകളിലാണ് ആന്‍ അഗസ്റ്റിന്‍ അഭിനയിച്ചിട്ടുള്ളത്. അതില്‍ 11 എണ്ണവും 2010 നും 2013 നും ഇടയില്‍ ആയിരുന്നു. ആര്‍ട്ടിസ്റ്റ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ജോമോന്‍ ടി ജോണ്‍

ജോമോന്‍ ടി ജോണ്‍

മലയാളത്തിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന്‍ ടി ജോണ്‍. 2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് ആയിരുന്നു ഛായാഗ്രാഹകന്‍ എന്ന നിലയിലെ ആദ്യ സ്വതന്ത്ര ചിത്രം. മികച്ച നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.

ചലച്ചിത്ര അവാര്‍ഡ്

ചലച്ചിത്ര അവാര്‍ഡ്

ഛായാഗ്രാഹകന്‍ എന്നതിനൊപ്പം നിര്‍മാതാവ് കൂടിയാണ് ജോമോന്‍ ടി ജോണ്‍. ചാര്‍ളി, എന്നു നിന്റെ മൊയ്തീന്‍, നീ-ന എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഇരുള്‍, കോള്‍ഡ് കേസ് എന്നിവയിലാണ് നിര്‍മാണ പങ്കാളിത്തമുള്ളത്.

ആനിന്റെ തിരിച്ചുവരവ്

ആനിന്റെ തിരിച്ചുവരവ്

ഏറെനാളായി പൊതു ഇടങ്ങളില്‍ ആന്‍ അഗസ്റ്റിന്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലും അടുത്തിടെ ആന്‍ അഗസ്റ്റിന്‍ അതിഥിയായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+