India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല വീഡിയോയുടെ അടിമ, കാമുകിയെ വിവാഹം കഴിക്കാനും പദ്ധതിയിട്ടു; ആൽബിനെ കുടിക്കിയത് അതിബുദ്ധി

Google Oneindia Malayalam News

കാസർഗോഡ്; ആൻമേരി കൊലക്കേസിൽ സഹോദരൻ ആൽബിൻ അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. ശാന്ത സ്വഭാവക്കാരനായ ആൽബിനാണ് നടുക്കുന്ന ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനുവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോഴും മകനാണ് തങ്ങൾക്ക് വിഷം നൽകിയതെന്ന് അറിയാതെ ആശുപത്രിയിൽ തുടരുകയാണ് പിതാവ് ബെന്നി.

തന്റെ രീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതാണ് ആൽബിനെ ചൊടിപ്പിച്ചത്. ഇതോടെ കുടുംബത്തെ ഒന്നടങ്കം വകവരുത്താൻ തിരുമാനിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം സ്വത്ത് തട്ടിയെടുത്ത് കാമുകിയെ വിവാഹം കഴിക്കാനും ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു.

അരുംകൊല

അരുംകൊല

ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമരിയയുടെ (16) കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് സഹോദരൻ ആൽബിൻ ബെന്നിയെ (22) പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിക്കും മാതാപിതാക്കൾക്കും ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയായിരുന്നു ആൽബിൻ കൊല നടത്തിയത്.

ഐസ്ക്രീമിൽ വിഷം കലർത്തി

ഐസ്ക്രീമിൽ വിഷം കലർത്തി

കഴിഞ്ഞ 31 നായിരുന്നു വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ ആൽബിൻ വിഷം കലർത്തി നൽകിയത്. ആൽബിൻ ഒഴികെ എല്ലാവരും ഐസ്ക്രീം കഴിച്ചു. തുടർന്ന് വീട്ടുകാർ ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിക്കുകയായിരുന്നു. സഹോദരി ആൻമേരിയുടെ സ്ഥിതിയായിരുന്നു ആദ്യം വഷളായത്. തുടർന്ന് മഞ്ഞപിത്തമാണെന്ന് കരുതി ചികിത്യ തേടിയെങ്കിലും മരിക്കുകയായിരിന്നു.

മാതാപിതാക്കൾക്കും

മാതാപിതാക്കൾക്കും

തുടർന്ന് പിതാവ് ബെന്നിയേയും അമ്മ ബെസിയേയും ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ശരീരത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തി. തുടർ അന്വേഷണത്തിലാണ് ആൽബിന്റെ പങ്കും പുറത്തായത്.

ആൽബിന്റെ മൊഴി

ആൽബിന്റെ മൊഴി

അറസ്റ്റിലായ ആൽബിന്റെ മൊഴി പോലീസിനെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി സ്വത്ത് വിറ്റ് നാട് വിടാനായിരുന്നത്രേ ആൽബിന്റെ പദ്ധതി. ഇവർക്ക് നാല് ഏക്കർ തോട്ടവും വീടുമാണ് സ്വത്തായുള്ളത്. കുടുംബം മരിച്ചതിനാൽ തനിച്ച് നാട്ടിൽ തുടരാനിക്കില്ലെന്ന് ബന്ധുക്കളേയും നാട്ടുകാരേയും ധരിപ്പിച്ച് പണം കൊണ്ട് നാടുകടക്കുകയായിരുന്നു ലക്ഷ്യം.

കാമുകിയും

കാമുകിയും

മാത്രമല്ല ഇയാൾക്ക് ഒരു കാമുകി ഉള്ളതായും പോലീസ് പറയുന്നു. കൊലയ്ക്ക് ശേഷം കാമുകിയെ വിവാഹം കഴിക്കാനും ആൽബിന് പദ്ധതി ഉണ്ടായിരുന്നത്രേ. കാമുകിയ്ക്ക് ഈ വിവരങ്ങൾ അറിയുമോയെന്നത് വ്യക്തമല്ല. ഇക്കാര്യങ്ങൾ കൂടുതലായി പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കടുത്ത പക

കടുത്ത പക

ആൻമരിയയോട് ആൽബിന് കടുത്ത പകയുണ്ടായിരുന്നുവത്രേ. സഹോദരിയോട് ഇയാൾ മോശമായി പെരുമാറാൻ ശ്രമിച്ചിരുന്നു. ഇത് മാതാപിതാക്കളോട് കുട്ടി പറയുമോയെന്നുള്ള ഭയം ആൽബിന് ഉണ്ടായിരുന്നു. മാത്രമല്ല താൻ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോയെന്നും ആൽബിൻ ഭയപ്പെട്ടു.

അതിബുദ്ധി കുടുക്കി

അതിബുദ്ധി കുടുക്കി

കൃത്യമായി ആസൂത്രമായിരുന്നു ആൽബിൻ നടത്തിയത്. എന്നാൽ അതിബുദ്ധിയാണ് ആൽബിനെ കുടിക്കിയത്. ആദ്യം വീട്ടുകാർക്ക് ഇറച്ചി കറിയിൽ വിഷം കലർത്തി നൽകിയെങ്കിലും ഇത് പരാജയപ്പെട്ടു. വിഷാംശത്തിന്റെ അളവ് കുറഞ്ഞതാണ് വീട്ടുകാർ അപകടപ്പെടാതിരുന്നതെന്് ഇയാൾ കണ്ടെത്തി.

വിശദമായി പരിശോധിച്ചു

വിശദമായി പരിശോധിച്ചു

തുടർന്ന് ഇന്റർനെറ്റിൽ വിശദമായി പരിശോധിച്ച ശേഷമായിരുന്നു രണ്ടാമത്തെ ആസൂത്രണം. എത്ര ഡോസ് വിഷം നൽകണം എന്നത് ഉൾപ്പെടെയുള്ള വിവരം ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞാണ് കണ്ട് പിടിച്ചത്. ആൻമേരിക്ക് അത്യാഹിതം സംഭവിച്ചപ്പോഴും ആൽബിന് കുലുക്കമുണ്ടായിരുന്നില്ല. തുടർന്ന് മാതാപിതാക്കളും ആശുപത്രിയിലായതോടെ പിടിക്കപ്പെടുമോയെന്ന ഭയം ആൽബിനുണ്ടായിരുന്നു.

ശാരീരിക അസ്വസ്ഥകൾ

ശാരീരിക അസ്വസ്ഥകൾ

ഇതോടെ ഇയാൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് വരുത്തി ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ എലിവിഷം കണ്ടെത്തിയില്ല. ഇതോടെ പോലീസ് ആൽബിനെ കൃത്വമായി നിരീക്ഷിച്ച് തുടുങ്ങി. ആദ്യം ബന്ധുവീട്ടിലായിരുന്നു ആൽബിനെ പാർപ്പിച്ചിരുന്നത്. തുടർ്ന് ഇയാളുടെ ഫോൺ വിവരങ്ങൾ വിശദമായി പരിശോധിച്ചതോടെയാണ് കുറ്റകൃത്യത്തിലെ പങ്ക് കണ്ടെത്തിയത്.

English summary
Ann mary murder; This is how albin arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X