കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു; പതിറ്റാണ്ടിലേറെ മഠത്തിൽ വരവിന്റെ പ്രമാണി!

Google Oneindia Malayalam News

കൊച്ചി: പഞ്ചവാദ്യരംഗത്ത് തിമില വിദഗ്ദ്ധരില്‍ പ്രഥമഗണനീയനായ കലാകാരൻ അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. ഠത്തിൽവരവ് പഞ്ചവാദ്യത്തിൽ ദീർഘനാൾ മേളപ്രമാണിയായിരുന്നു. പഞ്ചവാദ്യ പരിഷ്‌കർത്താവ് എന്ന നിലയിലാണ് പരമേശ്വരൻ അറിയപ്പെടുന്നത്.

<strong>കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി, കാർട്ടൂണിന്റെ കൈ കെട്ടരുതെന്ന് അക്കാദമി</strong>കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി, കാർട്ടൂണിന്റെ കൈ കെട്ടരുതെന്ന് അക്കാദമി

നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തിൽ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തിൽ വരവിന്റെ പ്രമാണിയാവുകയും ചെയ്തിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Annamanada Parameswara Marrar

കലാമണ്ഡലത്തിലെ അധ്യാപകനായിരിക്കെ അദ്ദേഹം നടത്തിയ വാദ്യപരിഷ്‌കാരങ്ങൾ ഏറെ പ്രശംസനീയാവഹമാണ്. 003ൽ ആണ് തൃശൂർ പൂരത്തിലെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന്റെ പ്രമാണം അന്നമനട പരമേശ്വര മാരാർക്ക് ലഭിച്ചത്. പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാരുടെ വേർപാടിനെത്തുടർന്നാണ് പുതിയ പ്രമാണക്കാരനെ കണ്ടെത്തിയത്.

കലാമണ്ഡലം പരമേശ്വരനെന്നായിരുന്നു ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീട് അന്നമനട പരമേശ്വരനാകുകയായിരുന്നു. മണിയൻ മാരാരുടെ പ്രമാണ കാലത്ത് മഠത്തിൽവരവിന് ഇദ്ദേഹം മൂന്നാം സ്‌ഥാനക്കാരനും കുഞ്ഞുക്കുട്ട മാരാരുടെ കാലത്ത് രണ്ട‌ാം സ്ഥാനക്കാരനുമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, പല്ലാവൂര്‍ പുരസ്‌കാരം, എ.എന്‍ നമ്പീശന്‍ സ്മാരക പുരസ്‌കാരം, ഗുരുവായൂരപ്പന്‍ സ്മാരക പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.തിമിലവിദ്വാനായ അന്നമനട 14 വര്‍ഷം തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവിന്റെ പ്രമാണിയായിരുന്നു. തിമിലയില്‍ ഇദ്ദേഹം ആദ്യതാളമിടുന്നതോടെയാണ് തിരുവമ്പാടിയുടെ പഞ്ചവാദ്യക്കൂട്ടിനു അരങ്ങുണര്‍ന്നിരുന്നത്. ജനലക്ഷങ്ങളെ വാദ്യവിസ്മയത്തിലാറാടിച്ച മഹാപ്രതിഭയായിരുന്നു. 45 വര്‍ഷം മഠത്തില്‍ വരവില്‍ പങ്കാളിയായി. ലക്ഷക്കണക്കിനു ആരാധകരും വലിയ ശിഷ്യഗണങ്ങളുമുണ്ട്.

അസുഖം മൂലം കഴിഞ്ഞ മൂന്നുവര്‍ഷം തൃശൂര്‍ പൂരത്തില്‍ നിന്നു വിട്ടുനിന്നു. 2016 ലാണ് അവസാനമായി തൃശൂര്‍ പൂരത്തില്‍ കൊട്ടിയത്. 2015 ലും തൃശൂര്‍പൂരത്തില്‍ പങ്കെടുത്തില്ല. ഒട്ടേറെ വിദേശരാജ്യങ്ങളില്‍ പഞ്ചവാദ്യ സംഘവുമായി ഇദ്ദേഹം പര്യടനം നടത്തി. കൊടകര പൂനിലാര്‍കാവ് ക്ഷേത്രത്തിനടുത്ത വീട്ടിലാണ് 28 വര്‍ഷമായി താമസം.

ഭാര്യ: കൊടകര കാവില്‍മാരാത്ത് ശാന്ത മാരസ്യാര്‍. മക്കള്‍: കലാമണ്ഡലം ഹരീഷ്, കല, ധന്യ. മരുമക്കള്‍: നന്ദിനി വര്‍മ ( തായമ്പക കലാകാരി), സുനില്‍. സംസ്‌കാരം ഇന്നു വൈകീട്ട് മൂന്നിനു പാമ്പാടി ഐവര്‍മഠത്തില്‍.

അന്നമനട പരമേശ്വരമാരാര്‍ സീനിയര്‍, പല്ലാവൂര്‍ മണിയന്‍മാരാര്‍, പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ മാരാര്‍ എന്നിവരാണ് ഗുരുക്കന്മാര്‍. പ്രഗത്ഭനായ ചോറ്റാനിക്കര നാരായണമാരാര്‍ക്കൊപ്പവും വാദ്യരംഗത്ത് പ്രവര്‍ത്തിച്ചു. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യത്തിനു പ്രമാണിയായതോടെ അതിപ്രശസ്തനായി. പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാരാരുടെ നിര്യാണത്തെ തുടര്‍ന്നാണ് അന്നമനടയെ മേളപ്രമാണിയാക്കിയത്. ആദ്യം കലാമണ്ഡലം പരമേശ്വരന്‍ എന്നറിയപ്പെട്ടു. പിന്നീട് അന്നമനട എന്നു പേരിനൊപ്പം ചേര്‍ത്തു.

പല്ലാവൂര്‍ പുരസ്‌കാരം, സംഗീതനാടക അക്കാദമി ഫെലോഷിപ്പ്-അവാര്‍ഡ്, ഗുരുവായൂരപ്പന്‍ അവാര്‍ഡ്, കാലടി വീരശൃംഖല എന്നിവയും നേടി. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നിരവധി ബഹുമതികളും തേടിയെത്തി. തിരുവമ്പാടിക്കു പുറമേ ഗുരുവായൂര്‍ ക്ഷേത്രം, ഉത്രാളിക്കാവ് പൂരം, കുട്ടനെല്ലൂര്‍, നെന്മാറ വേല, തൃപ്രയാര്‍ക്ഷേത്രം എന്നിവിടങ്ങളിലും പഞ്ചവാദ്യം അവതരിപ്പിച്ചു.

ജൂണ്‍ 15ന് പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയായിരുന്നു. മൃതദേഹം ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീട്ടില്‍ പൊതുദര്‍ശനത്തിനു കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ 12 മണി വരെ കൊടകര പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം പാമ്പാടിയിലേക്കു കൊണ്ടുപോകും.

English summary
Annamanada Parameswara Marrar passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X