അണ്ണന്‍റെ കോള്‍ലിസ്റ്റില്‍ സിപിഎം പ്രമുഖര്‍?

തിങ്കളാഴ്ച പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളിലും തുടരും. ഫോണ്‍ ഉപയോഗിയ്ക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അണ്ണന്‍ സിജിത്ത് ഉള്‍പ്പടെയുള്ളവരെ കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റിയത്. സിജിത്ത് വിളിച്ചവരില്‍ വടകരയിലെ സിപിഎം പ്രാദേശിക നേതാക്കളും ഉള്‍പ്പെടുന്നു. എന്നാല്‍ ഏതൊക്കെ നേതാക്കളെയാണ് വിളിച്ചതെന്ന് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ല.
പല കോളുകളും അരമണിയ്ക്കൂര്‍ നീണ്ട് നിന്നവയായിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സിജിത്ത് നിരന്തരം വിളിച്ചിരുന്നുി. രാവിലെ എട്ട് മണിമുതല്‍ രാത്രി 9.30 വരെയാണ് സിജിത്ത് ഫോണ്‍ ഉപയോഗിച്ചിട്ടുള്ളത്. ജൂണ്‍ നാലിനാണ് സിജിത്തിനെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്നും സിംകാര്‍ഡ് ലഭിയ്ക്കുന്നത്.












Click it and Unblock the Notifications