കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണിയുടെ വിവാദ പരാമർശം:'ആനി മറുപടി പറഞ്ഞിട്ടുണ്ട്, ഞാൻ അറിയിക്കേണ്ട വേദിയില്‍ പറയും';ചിഞ്ചു റാണി

Google Oneindia Malayalam News

തിരുവനന്തപുരം : കഴിഞ്ഞദിവസം എം എം മണി ദേശീയ മഹിളാ ഫെഡറേഷൻ ജന. സെക്രട്ടറി ആനി രാജയ്ക്ക് നടത്തിയ പരാമർശത്തിൽ തന്റെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. നിലപാട് അറിയിക്കേണ്ട വേദിയിൽ പറയേണ്ട സമയത്ത് മന്ത്രി പറഞ്ഞു.

എം എം മണിക്കുള്ള മറുപടി ആനി രാജ തന്നെ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതികരിക്കാൻ തനിക്ക് ഇപ്പോൾ താല്പര്യമില്ല. നിയമസഭയ്ക്ക് ഉള്ളിൽ നടക്കുന്ന പ്രശ്നത്തിന് പിന്നാലെയാണ് ഇത്തരം വിവാദ പരാമർശങ്ങൾക്ക് തുടക്കം കുറിച്ചത്. സഭയ്ക്കുള്ളിൽ വച്ച് നടന്ന പ്രശ്നം സ്പീക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പരിഹരിക്കും.

വിഷയങ്ങൾ ചർച്ച ചെയ്യേണ്ട വേദിയിൽ ചർച്ച ചെയ്യുമെന്നും അവിടെ അഭിപ്രായം പറയാം എന്നും ചിഞ്ചു റാണി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസമാണ് വടകര എം എൽ എ കെ കെ രമക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് സി പി ഐ മുതിർന്ന നേതാവ് ആനിരാജ രംഗത്ത് വന്നത്.

1

ആനി രാജയുടെ ഈ പ്രതികരണത്തിൽ ആയിരുന്നു മുൻമന്ത്രി എം എം മണിയുടെ വിമർശനം. തനിക്കെതിരെ ആനി രാജ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ല. ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങൾ അറിയില്ലല്ലോ എന്നും ആയിരുന്നു എം എം മണി പ്രതികരിച്ചത്.

'നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല,ധീരജ് വധത്തിൽ കുട്ടികൾ നിരപരാധികൾ'; കെ സുധാകരൻ'നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല,ധീരജ് വധത്തിൽ കുട്ടികൾ നിരപരാധികൾ'; കെ സുധാകരൻ

2

'ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എം എം മണി നിയമസഭയിൽ കെ കെ രമയ്ക്ക് എതിരെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ആനി രാജ പ്രതികരിച്ചത്. എന്നാൽ, ആനി രാജയുടെ ആ പ്രതികരണം എം എം മണിയെ വീണ്ടും വിഷയത്തിൽ പ്രതികരിക്കാൻ ഇടയാക്കി. ഇതിന് പിന്നാലെ എം എം മണി പറഞ്ഞത് ഇങ്ങനെ

3

'അവര്‍ അങ്ങനെ പറയും, അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഉണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നം നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും'

'ദിലീപ് കുറ്റാരോപിതന്‍ മാത്രം, കുറ്റവാളിയാണെങ്കില്‍ മനസില്‍ നിന്ന് പ്രയാസത്തോടെ പേര് വെട്ടും'; രഞ്ജിത്ത്'ദിലീപ് കുറ്റാരോപിതന്‍ മാത്രം, കുറ്റവാളിയാണെങ്കില്‍ മനസില്‍ നിന്ന് പ്രയാസത്തോടെ പേര് വെട്ടും'; രഞ്ജിത്ത്

3

അതേസമയം, വടകര എം എൽ എ കെ കെ രമയ്ക്ക് എതിരെ എം എം മണി നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ഇത് രാഷ്ട്രീയ ചർച്ചകൾക്ക് വേദിയാകുകയായിരുന്നു. ഇതിന് പിന്നാലെ കെ കെ രമ എം എം മണിയ്ക്ക് മറുപടിയും നൽകിയിരുന്നു.

5

കെ കെ രമ പറഞ്ഞ വാക്കുകൾ :- 'ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സി പി എമ്മിന് മതിയായിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത് സഭയിൽ എത്തിയ അംഗമാണ് ഞാൻ. ആർ എം പി ഐയുടെ വളർച്ച , സർക്കാരിനെതിരെ സംസാരിക്കുന്നത്, വിമർശിക്കുന്നത് ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഒട്ടും മനുഷ്യത്വം ഇല്ലാത്ത പ്രയോഗം നിയമസഭയ്ക്കുള്ളിൽ വച്ച് തനിക്കെതിരെ നടത്തിയത്. എം എം മണി തന്നെ വിളിച്ചത് മഹതി എന്നാണ്.

6

സഭയിലെ മുതിർന്ന അംഗങ്ങൾ അത്തരമൊരു പരാമർശം വേണ്ടായിരുന്നു എന്ന് പറഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോള്‍ മാപ്പ് പറയേണ്ടതില്ല എന്ന് പറഞ്ഞിട്ടാണ് എം എം മണി പ്രസംഗം തുടർന്നത് എന്നാണ് ഞങ്ങള്‍ക്ക് ആ സഭയില്‍ നിന്നും തോന്നിയത്.

7

സി പി എമ്മാണ് തന്നെ വിധവയാക്കി മാറ്റിയത്. ടി പി യെ കൊന്നത് സി പി എം ആണ്. കൊന്നത് ശരിയാണെന്ന് സി പി എം സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നുവെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് കുലംകുത്തി കുലം കുത്തിയെന്ന് വീണ്ടും വീണ്ടും വിളിച്ചത്. മരിച്ചപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടെ മാനസിക നിലയ്ക്ക് അനുസരിച്ചിരിക്കും എന്ന് പറഞ്ഞതും അതിന്റെ ഭാഗമായിട്ടാണ്. അതിന്റെ തുടര്‍ച്ച തന്നെയാണിത്.

7

എം എം മണിയുടെ പരാമര്‍ശം പിന്‍വലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയണമായിരുന്നു. ഭരണപക്ഷത്തുള്ള ഒരാളെ പ്രതിപക്ഷത്തുള്ള ഒരാളാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അത് പിന്‍വലിക്കണമെന്ന് പറയണം. ഇത് അങ്ങേയറ്റം അപമാനിക്കുന്നതിന് തുല്യമാണിത്'....

English summary
annie raja and mm mani issues: minister j chinchu rani reacted this matter goes trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X