ജയിലിലും ദിലീപിന് മേക്കപ്പ്മാനോ? 49ലും നരയ്ക്കാത്ത താടിയും മുടിയും.. അകത്തായാലും സ്റ്റാർ തന്നെ!

 • Posted By: Anamika
Subscribe to Oneindia Malayalam
cmsvideo
  "ജയിലിനകത്ത് ആരാണ് ദിലീപിന്റെ മേക്കപ്പ്മാന്‍ ?" | Oneindia Malayalam

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഴിയെണ്ണുന്ന ദിലീപിന് ജയിലില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പ്രത്യേക ഭക്ഷണവും ജോലിക്കാരനുമൊക്കെയായി താരം ജയിലില്‍ സുഖവാസത്തിലാണ് എന്നായിരുന്നു വാര്‍ത്തകള്‍. അക്കൂട്ടത്തിലാണ് ന്യായമായും ഒരു സംശയം ദിലീപ് പുറത്തെത്തിയപ്പോള്‍ ഉയര്‍ന്നത്. പ്രായം അന്‍പതിന് അടുത്തുള്ള ദിലീപിന്റെ മുടിയും താടിയുമൊക്കെ കറുത്ത് തന്നെ ഇരിക്കുന്നതിന്റെ പിന്നിലെന്താണ് ? ജയിലിനകത്ത് ആരാണ് ദിലീപിന്റെ മേക്കപ്പ്മാന്‍ ?

  മകള്‍ മരിച്ചപ്പോള്‍ കരഞ്ഞില്ല, ജയിലില്‍ ദിലീപിനെ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി.. പിന്നെ കൂട്ടക്കരച്ചിൽ!

  ജയിലിലെ വിഐപിയോ

  ജയിലിലെ വിഐപിയോ

  നടന്‍ ദിലീപ് അഴിയെണ്ണുന്നത് സമരം നടത്തിയതിനോ ബസ്സിന് കല്ലെറിഞ്ഞതിനോ അല്ലെന്ന് ഓര്‍ക്കുക. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷനില്‍ കുറ്റാരോപിതനായാണ് ദിലീപ് അകത്ത് കിടക്കുന്നത്. എന്നിട്ടും ദിലീപിന് വിഐപി പരിഗണന കിട്ടുന്നുവെങ്കില്‍ അത് അത്യന്തം അപകടകരമാണ് എന്ന വിലയിരുത്തലാണ് ഉയരുന്നത്.

   മുഖ്യമന്ത്രി അന്വേഷിക്കണം

  മുഖ്യമന്ത്രി അന്വേഷിക്കണം

  ജയിലില്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നതിനെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റിയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

  ഡൈ ആരുടെ വക?

  ഡൈ ആരുടെ വക?

  താടിയും മുടിയും കറുപ്പിക്കാന്‍ ജയിലിനകത്ത് ദിലീപിന് ആരാണ് ഡൈ അനുവദിക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും ആവശ്യം ഉയരുന്നുത്. അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് പുറത്തിറങ്ങിയപ്പോഴാണ് കറുത്ത താടിയും മുടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

  നരയ്ക്കാതെ താടിയും മുടിയും

  നരയ്ക്കാതെ താടിയും മുടിയും

  ദിലീപിന് 50ന് അടുത്ത് പ്രായമുണ്ട്. സ്വാഭാവികമായും താടിയും മുടിയും നരയ്‌ക്കേണ്ടതാണ്. എന്നാല്‍ ദിലീപിന്റെ താടിയും മുടിയും നല്ല കറുത്തിരിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ദിലീപ് ജയിലിനകത്തും ഡൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു

  ചട്ടം ലംഘിച്ച് സന്ദർശകരും

  ചട്ടം ലംഘിച്ച് സന്ദർശകരും

  സ്ത്രീ വിരുദ്ധ കുറ്റങ്ങള്‍ ചെയ്ത വ്യക്തിക്ക് പ്രത്യേക പരിഗണന ജയിലില്‍ കിട്ടുന്നില്ല എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം എന്നാണ് ആനി സ്വീറ്റി ആവശ്യപ്പെടുന്നത്. ചട്ടം ലംഘിച്ച് സന്ദര്‍ശകര്‍ ജയിലിലേക്ക് എത്തുന്നതും ചോദ്യം ചെയ്യപ്പെടുന്നു. സന്ദർശകരെ അനുവദിക്കാത്ത ഞായറാഴ്ചകളിൽ പോലും ദിലീപിനെ കാണാൻ ആളുകളെത്തുന്നുണ്ട്

  സഹായിക്കാൻ തടവ്പുള്ളി?

  സഹായിക്കാൻ തടവ്പുള്ളി?

  ആലുവ ജയിലിൽ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന വാർത്ത മനോരമയാണ് പുറത്ത് വിട്ടത്. ദിലീപിന് വേണ്ടി ജയില്‍ അധികൃതര്‍ ഒരു സഹായിയെ റെഡിയാക്കിയിട്ടുണ്ട് എന്നും തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണ് നടന്റെ ജയിലിലെ വേലക്കാരന്‍ എന്നും വാർത്ത വന്നു. ദിലീപിന്റെ പണികളെല്ലാം ഈ തടവ് പുള്ളി ചെയ്ത് കൊള്ളുമത്രേ

  തുണി അലക്കണ്ട..പാത്രം കഴുകണ്ട

  തുണി അലക്കണ്ട..പാത്രം കഴുകണ്ട

  ദിലീപിന്റെ തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചി മുറി വൃത്തിയാക്കല്‍ എന്നിങ്ങനെയുള്ള പണികളെല്ലാം ഈ സഹായി ആണത്രേ ചെയ്യുന്നത്. സാധാരണ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായിയെ അനുവദിക്കാറുള്ളത്.

  പ്രത്യേക മെനു ?

  പ്രത്യേക മെനു ?

  ഇത് മാത്രമല്ല ദിലീപിന് പ്രത്യേക ഭക്ഷണവും ജയിലില്‍ ലഭിക്കുന്നുണ്ട് എന്നും വാർത്ത വന്നിരുന്നു. സാധാരണ തടവുകാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണമല്ല, മറിച്ച് ജയില്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ

  ജീവനക്കാർക്കുള്ള ഭക്ഷണം

  ജീവനക്കാർക്കുള്ള ഭക്ഷണം

  തടവുകാര്‍ കിടക്കുന്ന സെല്ലിന് മുന്നിലെ വരാന്തയില്‍ ഭക്ഷണം എത്തിച്ച് എല്ലാവര്‍ക്കുമായി വിളമ്പാറാണ് പതിവ്. എന്നാല്‍ തടുകാരെല്ലാം ഭക്ഷണം കഴിച്ച് തിരികെ സെല്ലില്‍ കയറിയ ശേഷമാണത്ര ദിലീപിന്റെ ഭക്ഷണസമയം.ദിലീപിന് കഴിഞ്ഞ രണ്ട് ദിവസമായി ജയിലിലെ അടുക്കളയിലെത്തി ഭക്ഷണം കഴിക്കുന്നതിനാണ് ജയില്‍ അധികൃതര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് എന്നും ആരോപണം ഉയർന്നിരുന്നു

  പ്രത്യേക കുളിയും

  പ്രത്യേക കുളിയും

  ഭക്ഷണം മാത്രമല്ല കുളിക്കുന്നതിനും ദിലീപിന് പ്രത്യേക സൗകര്യമുണ്ട് എന്നും പ്രചരണം നടന്നു. ജയിലിലെ രീതി അനുസരിച്ച് തടവുകാരെല്ലാം ഒരു പൊതുകുളിസ്ഥലത്ത് ഒരുമിച്ചാണ് കുളിക്കുക. എന്നാല്‍ എല്ലാവരും കുളിച്ചതിന് ശേഷം ദിലീപിന് ഒറ്റയ്ക്ക് കുളിക്കുന്നതിനും അധികൃതര്‍ സൗകര്യമൊരുക്കിയിരിക്കുന്നു എന്നായിരുന്നു വാർത്തകൾ

  അന്വേഷണത്തിന് ഉത്തരവ്

  അന്വേഷണത്തിന് ഉത്തരവ്

  ദിലീപിന്റെ വിഐപി പരിഗണന സംബന്ധിച്ച വാർത്തകളെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദിലീപിന് വിഐപി പരിഗണന നൽകിയതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Annie Sweety against Dileep for getting VIP status in Jail

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്