• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധൈര്യമുണ്ടെങ്കിൽ ദേവസ്വം ബോർഡ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിക്കു;ചെന്നിത്തലയ്ക്കെതിരെ ശോഭ

തിരുവനന്തപുരം; ശബരിമല വിഷയത്തിൽ ഭക്തജനങ്ങൾക്കെതിരെ സർക്കാർ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് അധികാരത്തിലെത്തിയാൽ ആലോചിക്കുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.

സംസ്ഥാനമൊട്ടാകെ നാമജപ ഘോഷയാത്ര നടത്തിയപ്പോൾ കോൺഗ്രസിന്റെ കൊടി മടക്കി വെക്കാൻ പറഞ്ഞ നേതൃത്വമാണ് ഇപ്പോൾ കേസുകൾ പിൻവലിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസിന്റെ ഔദാര്യം പറ്റാൻ വരിവരിയായി നിൽക്കുന്ന സമുദായമാണ് ഈ നാട്ടിലെ ഹിന്ദുക്കളെന്നും, അവരെ കാലാകാലങ്ങളായി പറഞ്ഞു പറ്റിക്കാം എന്നും ചെന്നിത്തലയ്ക്ക് തെറ്റിദ്ധാരണ വേണ്ട.

ധൈര്യമുണ്ടെങ്കിൽ, സർക്കാർ നിയന്ത്രണത്തിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളെ വിമോചിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പിരിച്ചു വിടുമെന്നും പ്രഖ്യാപിക്കാൻ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റ് വായക്കാം

ശബരിമല വിഷയത്തിൽ ഭക്തജനങ്ങൾക്കെതിരെ സർക്കാർ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് അധികാരത്തിലെത്തിയാൽ ആലോചിക്കുമെന്ന് രമേശ് ചെന്നിത്തല പറയുന്നത് കേട്ട് ചിരിയാണ് വരുന്നത്. രാത്രിയുടെ മറവിൽ സന്നിധാനത്തേക്കു ആക്ടിവിസ്റ്റുകൾക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കി കൊടുത്ത സർക്കാരാണ് എൽഡിഎഫിന്റേത്. ഈ സർക്കാർ ഗൂഢാലോചനയെ ശബരിമല സന്നിധാനത്ത് എത്തി തന്നെ പ്രതിരോധിച്ചത് ഇവിടുത്തെ സംഘപരിവാർ സംഘടനകളാണ്. അതിനാൽ തന്നെ കേസുകൾ പ്രധാനമായും ഇവിടുത്തെ സംഘപരിവാർ പ്രവർത്തകർക്കെതിരെ യാണ്. അപ്പോൾ രമേശ് ചെന്നിത്തല പറയുന്നു സന്നിധാനത്തെ കളങ്കപ്പെടുത്താൻ കമ്മ്യൂണിസ്റ്റുകാർ നടത്തിയ ശ്രമങ്ങളെ ചെറുത്ത സംഘപരിവാർ സമരമുറയോട് യോജിപ്പില്ലെന്ന്.

ഒരേസമയം സന്നിധാനത്തെ ഭക്തജനങ്ങളുടെ നാമജപ ത്തെ തള്ളിപ്പറയുകയും മറുവശത്ത് അവരുടെ കേസുകൾ പിൻവലിക്കുന്നത് ആലോചിക്കുമെന്ന് പറയുകയും ചെയ്യുന്നതിനോളം തട്ടിപ്പ് വേറെ എന്താണ്?

പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ല. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം ഇരുന്നപ്പോൾ ഒരു കോൺഗ്രസുകാരനും ഉണ്ടായിരുന്നില്ല. സംസ്ഥാനമൊട്ടാകെ നാമജപ ഘോഷയാത്ര നടത്തിയപ്പോൾ കോൺഗ്രസിന്റെ കൊടി മടക്കി വെക്കാൻ പറഞ്ഞ നേതൃത്വമാണ് ഇപ്പോൾ കേസുകൾ പിൻവലിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കുന്നത്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

ഈ വാഗ്ദാനം നൽകുന്ന പ്രസംഗത്തിൽ തന്നെ പിൻവലിക്കാൻ കഴിയാത്ത കേസുകൾ ഉണ്ടെന്ന് രമേശ് ചെന്നിത്തല സമ്മതിക്കുന്നുമുണ്ട്.

cmsvideo
  കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

  ശബരിമലയിൽ ഇടതുപക്ഷ സർക്കാർ നടത്തിയ നരനായാട്ടിനെതിരെ പ്രതിഷേധിച്ച ഭക്തജനങ്ങൾക്ക് ആ മണ്ഡലകാലത്ത് ലഭിക്കാത്ത ഒരു പിന്തുണയും സ്നേഹവും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് വേണമെന്നില്ല. കോൺഗ്രസിന്റെ ഔദാര്യം പറ്റാൻ വരിവരിയായി നിൽക്കുന്ന സമുദായമാണ് ഈ നാട്ടിലെ ഹിന്ദുക്കളെന്നും, അവരെ കാലാകാലങ്ങളായി പറഞ്ഞു പറ്റിക്കാം എന്നും ചെന്നിത്തലയ്ക്ക് തെറ്റിദ്ധാരണ വേണ്ട.

  ധൈര്യമുണ്ടെങ്കിൽ, സർക്കാർ നിയന്ത്രണത്തിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളെ വിമോചിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പിരിച്ചു വിടുമെന്നും പ്രഖ്യാപിക്കാൻ തയ്യാറാകണം. അതിൽ കുറഞ്ഞ ഒരു മുതല കണ്ണീരും കേരളത്തിലെ ഹിന്ദുക്കൾക്ക് കോൺഗ്രസിന്റെ പക്കൽനിന്ന് വേണ്ട.

  സ്ത്രീപ്രവേശനത്തെ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ 70 % ആദ്യം അനുകൂലിച്ചിരുന്നു; എസ് കൃഷ്ണകുമാര്‍

  'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി

  സമരങ്ങളോട് മോദി കാണിക്കുന്ന സമീപനം പിണറായി വിജയൻ കാണിക്കരുത്;വിമർശിച്ച് ചെന്നിത്തല

  English summary
  Announces dismissal of Devaswom Board if courageous; Shobha Surendran against Ramesh Chennithala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X