കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1 മുതൽ 9 വരെയുളള വാർഷിക പരീക്ഷ മാര്‍ച്ച് 23 മുതൽ, എസ് എസ് എൽ സി പരീക്ഷ മാർച്ച്‌ 31ന്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ ഒന്‍പത് വരെയുളള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏപ്രില്‍ 2 വരെയാണ് പരീക്ഷകള്‍ നടത്തുക.. അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

എസ് എസ് എൽ സി പരീക്ഷ മാർച്ച്‌ 31 ന് ആരംഭിക്കും. ഏപ്രിൽ 29 ന് പരീക്ഷകൾ അവസാനിക്കും. പതിവ് പോലെ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് മധ്യവേനൽ അവധിയായിരിക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്കുളള പരിശീലനം മെയ് മാസത്തിൽ നൽകും.

11

സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷ മാർച്ച്‌ 30 ന് ആരംഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷ ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെയാണ് നടക്കുക. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന "തെളിമ "പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ ഇമ്പ്രൂവ്മെന്റ്പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും വി ശിവൻകുട്ടി അറിയിച്ചു.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

നിശബ്ദത വെടിയാൻ നടി; നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് മനസ് തുറക്കുന്നു..വീഡിയോയുമായി ബർഖ ദത്ത്നിശബ്ദത വെടിയാൻ നടി; നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് മനസ് തുറക്കുന്നു..വീഡിയോയുമായി ബർഖ ദത്ത്

English summary
Annual exams for students from 1 to 9th will begin frm March 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X