
നടൻ വിജയ് ബാബു ബലാത്സംഗകേസ്,ഹരീഷ് പേരടിയുടെ രാജി എന്നിവ ചർച്ചയിൽ; ഇന്ന് 'അമ്മ'യുടെ യോഗം
കൊച്ചി : താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വെച്ചാണ് യോഗം ചേരുക. നടൻ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി എന്നീ വിഷയങ്ങൾ യോഗത്തിൽ സംഘടന ചർച്ച ചെയ്യും.
ഇന്ന് നാല് മണിക്ക് അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. നടൻ വിജയ് ബാബുവിനെതിരെ ബലാത്സംഗകേസിൽ കോടതി നടപടികൾ നടക്കവെയാണ് അമ്മയുടെ യോഗം ചേരുന്നത്.
അതേസമയം, കൊവിഡ് ക്വാറന്റൈനിൽ കഴിയുന്നതിനാൽ നടി മാല പാർവതി യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചുണ്ട്. ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവ്വതി നേരത്തെ തന്നെ രാജി വെച്ചിരുന്നു. എന്നാൽ, സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഹരീഷ് പേരടി രാജി വെച്ച് പുറത്തു പോയത്.

എന്നാൽ, ഇക്കഴിഞ്ഞ ദിവസം യുവ നടിയെ ബലാത്സംഗം ചെയ്ത കേസില് വിജയ് ബാബുവിന് മുന്കൂര് ജാമ്യം കോടതി നടപടിയ്ക്ക് എതിരെ ഡബ്ല്യു സി സി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ് ആയിരുന്നു ഡബ്ല്യു സി സി വ്യക്തമാക്കിയത്. കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, കുറ്റാരോപിതന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു എന്നുമാണ് ഡബ്ല്യു സി സി പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം ഉണ്ടായത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ; -
'തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിൻ്റെ ചട്ടക്കൂട് അനുസരിച്ച് പോലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്.

കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു. നിർമ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പോലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ്
ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിൻറെ മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.
2.സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്.

ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28ശതമാനത്തിൽ താഴെ ബലാത്സംഗ കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടുകൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.