Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിയെ കൊന്ന പോലെ വെട്ടിനുറുക്കും,ടിപി 51ന്റെ സംവിധായകന് വധഭീഷണി

വടകര: ടി.പി 51 എന്ന ചിത്രത്തിന്റെ സംവിധായകന്‍ മൊയ്തു താഴത്തിന് വധഭീഷണി. ടി.പിയെ കൊന്നപ്പോലെ വെട്ടിനുറുക്കുമെന്നാണ് ഭീഷണി. ഫോണിലൂടെയാണ് സംവിധായകന് ഭീഷണി നേരിടേണ്ടിവന്നത്. നീ ആരോടാണു കളിക്കുന്നത്..? സിപിഎമ്മിനെതിരെ കളിക്കാന്‍ നീ വളര്‍ന്നിട്ടില്ലെന്നാണ് അജ്ഞാതന്‍ പറഞ്ഞത്.

ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിയതു പോലെ തന്നെയും 52 വെട്ടുവെട്ടി കൊലപ്പെടുത്തുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. ബുധനാഴ്ച രാത്രിയാണ് സംവിധായകന്റെ ഫോണില്‍ അജ്ഞാതന്റെ കോള്‍ വന്നത്. വടകരയില്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് പറഞ്ഞ് തിയറ്റര്‍ ഉടമയ്ക്കും നേരത്തെ ഭീഷണി ഉണ്ടായിരുന്നു.

cpm

ഇതിനു പിന്നാലെയാണ് സംവിധായകനും ഭീഷണി എത്തിയിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്റെ ജീവിതത്തെയും കൊലപാതകത്തെയും ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് ടിപി 51. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ പ്രശ്‌നങ്ങളായിരുന്നുവെന്നു സംവിധായകന്‍ പറഞ്ഞിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടത്.

ഒടുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി കിട്ടിയതോടെ പിന്നാലെ ഭീഷണിയും എത്തുകയായിരുന്നു. സിനിമ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് ചിത്രത്തിലെ നായകന്റെ വീട്ടില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് മൊയ്തുവിന് ഫോണ്‍ കോള്‍ വരുന്നത്. വിളിച്ച മൊബൈല്‍ നമ്പര്‍ വ്യക്തമാണ്. ഭീഷണിയെത്തുടര്‍ന്ന് മൊയ്തു താഴത്ത് വടകര ഡിവൈഎസ്പിക്കു പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+