നെഹ്രു ഗ്രൂപ്പിന് ഭീഷണിയുമായി അജ്ഞാത വീഡിയോ, നെഹ്രു ഗ്രൂപ്പിനെ തകര്‍ക്കും! പോരാട്ടം ആരംഭിച്ചു!
നെഹ്രു ഗ്രൂപ്പിനെ തകര്‍ക്കുമെന്ന് വീഡിയോ സന്ദേശം. ജീവനക്കാര്‍ പിരിഞ്ഞു പോകണമെന്ന് നിര്‍ദേശം. ജിഷ്ണുവിന് ഐക്യദാര്‍ഢ്യം.
തിരുവനന്തപുരം: നെഹ്രു ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളെയും തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി യൂട്യൂബില്‍ അനോണിമസ് സന്ദേശം. നെഹ്രു കോളേജിലെ എല്ലാ ജീവനക്കാരും രാജിവച്ച് പോകണമെന്നും അല്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നും വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പാമ്പാടി എന്‍ജിനീയറിങ് കോളേജില്‍ മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് വീഡിയോയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുമുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുണ്ടെന്നും വീഡിയോയില്‍ അറിയിക്കുന്നു.
കഴിഞ്ഞ ദിവസം നെഹ്രു ഗ്രൂപ്പിലെ മുഴുവന്‍ കോളേജുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശം പുറത്തു വന്നിരിക്കുന്നത്.

മുന്നറിയിപ്പ്
നെഹ്രു ഗ്രൂപ്പിന്റെ കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളെയും തകര്‍ക്കുമെന്ന് മുന്നറിയിപ്പുമായിട്ടാണ് വീഡിയോ സന്ദേശം പുറത്തു വന്നിരിക്കുന്നത്. നെഹ്രു കോളേജ് ശൃംഖലയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. നെഹ്രു ഗ്രൂപ്പിനെതിരായ വേട്ട ആരംഭിക്കുകയാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അനോണിമസ്
ഞങ്ങള്‍ അനോണിമസ് ആണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. തങ്ങള്‍ ഹാക്കര്‍മാരാണ്, ക്രാക്കര്‍മാരാണ്, ആക്ടിവിസ്റ്റുകളാണ്, ഏജന്റുമാരാണ്, ചാരന്മാരാണ്, വിദ്യാര്‍ഥികളാണ്, അധികൃതരാണ്, തൊഴിലാളികളാണ്,യുവാക്കളാണ് അല്ലെങ്കില്‍ തൊട്ടടുത്ത വീട്ടിലെ പയ്യനാണ് എന്നിങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്.

ദുഃഖത്തില്‍ പങ്ക് ചേരുന്നു
പാമ്പാടി എന്‍ജിനീയറിങ് കോളേജില്‍ മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് വീഡിയോയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

നിരീക്ഷിക്കുന്നു
നെഹ്രു ഗ്രൂപ്പിനുള്ള തുറന്ന സന്ദേശമാണ് വീഡിയോയെന്നും പറയുന്നുണ്ട്. നെഹ്രുഗ്രൂപ്പിന്റെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഉപദ്രവിക്കുകയാണെന്നും അത് അസാനിപ്പിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നെഹ്രു ഗ്രൂപ്പ് ശൃംഖലയെ നിരീക്ഷിച്ച് വരികയാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.

വേട്ട ആരംഭിച്ചു
ഇനി ഇന്റര്‍നെറ്റില്‍ നെഹ്രുഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് രക്ഷ ഉണ്ടാകില്ലെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. നെഹ്രുഗ്രൂപ്പിനെതിരായ വേട്ട ആരംഭിച്ച് കഴിഞ്ഞെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നു.

വിവരങ്ങള്‍ പുറത്തുവിടും
നെഹ്രുഗ്രൂപ്പില് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ എത്രയുംപെട്ടെന്ന് രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ജീവനക്കാരും ഇരകളാകുമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. നെഹ്രു ഗ്രൂപ്പിന്റെ എല്ലാ രഹസ്യ വിവരങ്ങളും പുറത്തുവിടുമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

പകരം ചോദിക്കും
രാജ്യത്ത് നെഹ്രു ഇന്സ്റ്റിറ്റ്യൂഷന് പോലുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ആവശ്യമില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. തങ്ങളുടെ ചെറിയ സഹോദരി സഹോദരന്മാരോട് ചെയ്തതിന് പകരം ചോദിക്കുമെന്നും ഇതില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എന്തിന് ഭയപ്പെടണം
നെഹ്രു കോളേജുകളില്‍ നടക്കുന്നതു പോലുളള ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കമെന്ന് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്യുന്നു. എന്തിനാണ് ഭയപ്പെടുന്നതെന്നും ചോദിക്കുന്നു. മാറ്റത്തിനുള്ള സമയമാണിതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഞങ്ങളും അവരിലൊരാളാണ്
നെഹ്രു ഗ്രൂപ്പിനോടും അതുപോലെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും തങ്ങള്‍ക്ക് ഒരിക്കലും പൊറുക്കാനാവില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കാരണം അവരില്‍ ഒരാളാണ് തങ്ങളെന്നും വ്യക്തമാക്കുന്നുണ്ട്.

വ്യക്തിഗത വിവരങ്ങള്‍
കഴിഞ്ഞ ദിവസം നെഹ്രു ഗ്രൂപ്പിലെ മുഴുവന്‍ കോളേജുകളിലെയും അധ്യാപകരുടെയും ജീവനക്കാരുടെയും വ്യക്തിഗത- പ്രൊഫഷണല്‍ വിവരങ്ങളില്‍ ചിലത് ഹാക്കര്‍മാര്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഇതിനു പിന്നിലും വിവരങ്ങള്‍ പുറത്തുവിട്ട ഹാക്കര്മാരാണോയെന്ന് വ്യക്തമല്ല.
വിദേശരാജ്യങ്ങളിലേതിനു സമാനം
വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്നതിന് സമാനമായ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് നെഹ്രു ഗ്രൂപ്പിന്റെ വെബ്സൈറ്റ് കഴിഞ്ഞ ദിവസം കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications