പോത്തിനെ തിന്നാല്‍ അതുപോലെ ആകുമെന്ന് അനൂപ് ചന്ദ്രന്‍... അപ്പോള്‍ മനുഷ്യനേയോ?
കണ്ണൂര്‍: നടന്‍ അനൂപ് ചന്ദ്രനെ അറിയില്ലേ... ? ബാര്‍ കോഴ വിവാദത്തില്‍ ആഷിക് അബു തുറന്നുവിട്ട എന്റെ വക അഞ്ഞൂറ് ഹാഷ്ടാഗിനൊപ്പം സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്ത അനൂപ് ചന്ദ്രന്‍ തന്നെ. താന്‍ ഒരു സിപിഎം അനുഭാവിയാണെന്ന് സ്വയം അവകാശപ്പെടുന്ന ആളാണ് ഇദ്ദേഹം.
എന്നാല്‍ മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന ബീഫ് ഫെസ്റ്റിനെതിരെ അനൂപ് ചന്ദ്രന്‍ പ്രതികരിച്ചത് ഇത്തിരി കടന്നുപോയി. കാരണം പോത്തിറച്ചി കഴിയ്ക്കുന്നവര്‍ പോത്തിന്റെ സ്വഭാവമാണ് കാണിയ്ക്കുക എന്നാണ് അനൂപ് പറയുന്നത്.

ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നവര്‍ പന്നി ഫെസ്റ്റും നടത്തണം എന്നും ആവശ്യപ്പെടുന്നു്. കണ്ണൂര്‍ ജില്ലയിലെ മയ്യിലില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ പങ്കെടുക്കവേ ആയിരുന്നു അനൂപിന്റെ പരാമര്‍ശം. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സിപിഎം ഏരിയ സെക്രട്ടറിയും ഒക്കെ ഈ വാക്കുകള്‍ക്ക് സാക്ഷികളായിരുന്നു.
സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തു. ബീഫ് നിരോധനത്തിനെ പിന്തുണച്ചിരുന്നവര്‍ ഇത് വളരെ നന്നായി തന്നെ ഉപയോഗിച്ചു. തുടക്കത്തില്‍ ഒരു പരിധിവരെ ഫേസ്ബുക്കിലെ ഡിവൈഎഫ്‌ഐക്കാര്‍ ഒന്നു പതറി പോയിരുന്നു. പക്ഷേ ഒടുവില്‍ അവര്‍ തിരിച്ചടിച്ചു!
കോഴിയിറച്ചി കഴിച്ചാല്‍ കോഴിയുടെ സ്വഭാവം ആകുമോ എന്നായിരുന്നു മറുചോദ്യം. അതുപോലെ തന്നെ മനുഷ്യന്റെ സ്വഭാവം കിട്ടാന്‍ മനുഷ്യന്റെ ഇറച്ചി കഴിക്കേിണ്ടിവരുമോ എന്നും ചിലര്‍ ചോദിയ്ക്കുന്നു.












Click it and Unblock the Notifications