Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി സാറേ... രാജിവക്കരുത്: അനൂപ് ചന്ദ്രന്റെ വീഡിയോ സെല്‍ഫി ഹിറ്റ്

കൊച്ചി: കോഴ ആരോപണം നേരിടുന്ന കെഎം മാണിക്ക് സോഷ്യല്‍ മീഡിയയില്‍ എട്ടിന്റെ പണികൊടുത്ത് ആദ്യം രംഗത്ത് വന്നത് സിനിമ സംവിധായകനായ ആഷിക് അബുവാണ്. എന്റെവക 500 എന്ന ഹാഷ്ടാഗ് ഫേസ്ബുക്കില്‍ ഹിറ്റായി.

Anoop Chandran

ഇപ്പോഴിതാ സിനിമ രംഗത്ത് നിന്ന് വേറൊരാള്‍കൂടി മാണിക്ക് പണികൊടുത്ത് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇടതുപക്ഷ ആഭിമുഖ്യം നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള അനൂപ് ചന്ദ്രന്റെ വീഡിയോ സെല്‍ഫി വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

'കേരളമെന്ന് കേട്ടാലോ അഭിമാന പൂരിതമാകണം അന്തരംഗം. മാണിസാറെന്നെ കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന വിവരണത്തിന്റെ കൂടെയാണ് അനൂപ് തന്റെ വീഡിയോ സെല്‍ഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനൂപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

‘എന്റെ മാണി സാറെ, ആരുടെയെങ്കിലും കയ്യും കാലും പിടിച്ചിട്ടാണെങ്കിലും ആ സ്ഥാനത്ത് തന്നെയിരിക്കണം. ഒരിക്കലും ഒഴിഞ്ഞ് കളയരുതേ... ജനാധിപത്യത്തെ വെറുതേ നാണം കെടുത്തരുത് പ്ലീസ്... പ്ലീസ്, ഇതെന്റൊരു അപേക്ഷയാണ്, പ്ലീസ് അങ്ങ് സഹായിക്കണം... പ്ലീീീീസ്'

എന്റെവക 500 എന്ന ഹാഷ്ടാഗിനൊപ്പം എന്റെവകവോയ്‌സ് എന്ന പുതിയൊരു ഹാഷ്ടാഗും അനൂപ് സൃഷ്ടിച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ ലൈക്കുകള്‍ 250 കവിഞ്ഞു. നൂറ്റി അമ്പതിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്റെവക 500 ഹാഷ്ടാഗ് ഫേസ് ബുക്കില്‍ ഇപ്പോള്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്. അനൂപിന്റെ സെല്‍ഫി വീഡിയോ ഇപ്പോള്‍ വാട്‌സ് ആപ്പിലൂടേയും യുട്യൂബിലൂടേയും പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+