കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം പറയാനും സര്‍ക്കാര്‍; പ്രതിപക്ഷം എവിടെ?

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം വീഴ്ച വരുത്തുന്നെന്ന ആരോപണം ശരിവെക്കുന്നതാണ് തിങ്കളാഴ്ച നിയമസഭയില്‍ മന്ത്രി അനൂപ് ജേക്കബ് നടത്തിയ വെളിപ്പെടുത്തല്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം 50 ശതമാനത്തോളമാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറിയതെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തുന്നു.

സാധാരണക്കാരായ ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെ കാര്യമായി പ്രതികരിക്കാന്‍ സംസ്ഥാനത്തെ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. അനൂപ് ജേക്കബ്ബിന്റെ വെളിപ്പെടുത്തതലോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷത്തിനെതിരെ വന്‍ പരിഹാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സരിതാ നായര്‍ പോലുള്ള വിഷയങ്ങളില്‍ കാണിക്കുന്നതിന്റെ പത്തിലൊന്ന് താത്പര്യം വിലക്കയറ്റ വിഷയത്തില്‍ പ്രതിപക്ഷം കാണിച്ചില്ലെന്ന് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.

anoop-jacob

ഉപ്പു തൊട്ടു കര്‍പ്പൂരംവരെ എന്നു പറയാവുന്ന വിധത്തിലാണ് സംസ്ഥാനത്തെ വിലക്കയറ്റം. അതും വന്‍തോതിലാണ് ഉയര്‍ന്നിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ വ്യക്തമാക്കും. സ്വകാര്യ കമ്പനികള്‍ക്കും കച്ചവടക്കാര്‍ക്കും ഉപകാരപ്പെടുംവിധമാണ് സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടത്. സംസ്ഥാനത്തെ ഏറ്റവും മോശം മന്ത്രിമാരില്‍ ഒരാളായ അനൂപ് ജേക്കബ് ജനങ്ങളുടെ വിലക്കയറ്റം തടയാന്‍ കാര്യമായൊന്നും ചെയ്തതുമില്ല.

പച്ചക്കറിയും, അരിയും എന്നുവേണ്ട പാല്‍, മുട്ട, മാംസം, മത്സ്യം എന്നിങ്ങനെ സകലതിനും വിലകൂടിയിട്ടുണ്ട്. വൈദ്യുതി ബില്ലിലെ ഇരുട്ടടിയും കൂടിയായപ്പോള്‍ ജനം ജീവിതം താറുമാറായ അവസ്ഥയാണ്. ഇതിനെല്ലാം സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നത് വലിയ പോരായ്മ തന്നെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷത്തിന്റെ വിജയസാധത ഇല്ലാതാക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

English summary
Anoop Jacob says State records steep price rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X