• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒടുവില്‍ അനൂപ് മേനോന്‍ ധാത്രി ഉപയോഗിച്ച് തുടങ്ങി! അമ്മയുടെ കാച്ചിയ എണ്ണയേക്കാള്‍ മികച്ചതോ...

കൊച്ചി: ധാത്രിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ കോടതി നടപടി നേരിടേണ്ടി വന്ന ആളാണ് നടന്‍ അനൂപ് മേനോന്‍. ധാത്രിയുടെ എണ്ണ ഉപയോഗിച്ചിട്ട് ഫലം ലഭിച്ചില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ ആയിരുന്നു ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നടപടി.

എന്തിന് നടന്‍ അനൂപ് മോനോനും ധാത്രിക്കുമെതിരെ കേസുകൊടുത്തു; തുറന്നു പറഞ്ഞ് ഫ്രാന്‍സിസ് വടക്കന്‍

പരസ്യത്തിൽ പറയുന്ന പ്രകാരം മുടി വളർന്നില്ല; ഉൽപ്പന്നത്തിനെതിരെ കേസ്, പുലിവാലുപിടിച്ച് അനൂപ് മേനോനും കമ്പനിയും

താന്‍ ധാത്രിയുടെ എണ്ണ ഉപയോഗിച്ച് നോക്കിയിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണ ആണ് ഉപയോഗിക്കുന്നത് എന്നുമായിരുന്നു അനൂപ് മേനോന്‍ കമ്മീഷനില്‍ മൊഴി നല്‍കിയത്. ഇതിന്റെ കൂടെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്ന് നടപടിയുണ്ടായത്.

എന്തായാലും ഇപ്പോള്‍ അനൂപ് മേനോന്‍ ധാത്രി ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പേരില്‍ പുറത്തിറങ്ങിയ കുറിപ്പ് വായിക്കാം...

അത് ക്രീം, എണ്ണ അമ്മയുടേത്

അത് ക്രീം, എണ്ണ അമ്മയുടേത്

നമസ്‌ക്കാരം. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് 2011ലാണ് ഞാനും ധാത്രിയുമായുള്ള ബന്ധം തുടങ്ങുന്നത്. അത് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനായിരുന്നു. അതൊരു ഹെയര്‍ പ്രൊട്ടക്റ്റര്‍ ക്രീമിന്റെ ആഡായിരുന്നു. അത് കഴിഞ്ഞ്, അന്നൊക്കെ നിങ്ങള്‍ എല്ലാവരെയും പോലെ, പലരെയും പോലെ നമ്മള്‍ അമ്മ കാച്ചിത്തരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അന്ന് ആ ക്രീം ഞാന്‍ ഉപയോഗിച്ചിരുന്നില്ല.

നേരിട്ട് കണ്ട് ബോധ്യപ്പെട്ടു

നേരിട്ട് കണ്ട് ബോധ്യപ്പെട്ടു

അതിനുശേഷം 2018ല്‍, 18ലാണ് ഞാന്‍ ധാത്രിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവുന്നത്. അന്ന് ഞാന്‍ അവരുടെ ഫാക്ടറിയില്‍ പോവുകയും ഈ എണ്ണ, ഹെര്‍ബല്‍ ഓയില്‍ എത്രമാത്രം ഫൈനസോടുകൂടി എത്ര ലബോറിയസായിട്ടുള്ള പ്രോസസിലൂടെയാണ് ഉണ്ടാക്കുന്നതെന്ന് നേരിട്ട് കണ്ട് തിരിച്ചറിയുകയാണ് ചെയ്തത്. 21 ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്.

 2018 മുതൽ ഉപയോഗിക്കുന്നു, റിസൾട്ട് ഉണ്ട്

2018 മുതൽ ഉപയോഗിക്കുന്നു, റിസൾട്ട് ഉണ്ട്

അപ്പൊ അത്രയും ഒരു വിത്ത് ലൗ ഉണ്ടാക്കുന്ന ഒരു എണ്ണ, അതിനുശേഷം 2018ന് ശേഷം ഞാന്‍ ഇത് ഉപയോഗിച്ചു തുടങ്ങുന്നു. ഞാനും കുടുംബവും എന്റെ അടുത്ത ഫ്രണ്ട്സിന് ഒക്കെ ഞാന്‍ റെക്കമെന്റ് ചെയ്യാറുണ്ട്. അങ്ങനെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് റിസള്‍ട്ട് തരുന്ന ഒരു എണ്ണയാണ് ധാത്രിയുടെ എണ്ണ.

ഇത് അതല്ല

ഇത് അതല്ല

പക്ഷെ ഇപ്പൊള്‍ വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം എന്താണെന്നുവെച്ചാല്‍. ഞാന്‍ ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡ്, അതാണ് ഇപ്പോള്‍ വിവാദത്തില്‍ വന്നിരിക്കുന്നത്. പലര്‍ക്കുമറിയില്ല ഇതൊരു ക്രീമാണ് ഹെയര്‍ ക്രീമാണ് ഇത് ഹെര്‍ബല്‍ ഓയിലുമായിട്ടൊ ധാത്രിയുടെ മറ്റ് പ്രോഡക്റ്റുമായിട്ടോ ഒരു ബന്ധമില്ലാത്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡിയലാണ് ഈ വിവാദം മുഴുവന്‍ ഉണ്ടായിരിക്കുന്നത്.

വിഷമമുണ്ടാക്കുന്ന കാര്യം

വിഷമമുണ്ടാക്കുന്ന കാര്യം

അപ്പൊ, അന്നത്തെ ആ ഹെയര്‍ ക്രീമിന്റെ ആഡ് കാരണം ഇന്ന് പതിനേഴൊ ഇരുപതോ വര്‍ഷങ്ങള്‍ നമ്മുടെ ഇടയിലുള്ള ഉള്ള നമ്മുടെ കേരളത്തിന്റെ വളരെ അഭിമാനങ്ങളിലൊന്നായ ഒരു സംരംഭം ധാത്രി പൊലൊരു സംരംഭം അതിനെ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നു. വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.

 ഒരു വിഭാഗം മാധ്യമങ്ങൾ

ഒരു വിഭാഗം മാധ്യമങ്ങൾ

കാരണം അത് ചെറിയ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയയാണ്. ബാക്കിയെല്ലാവരും, മേജര്‍ മീഡിയാസ് എല്ലാം, അവര്‍ക്ക് ഈ കഥയറിയാം. ഇത് ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ക്രീമിന്റെ ആഡാണ്. ഇത് ഹെര്‍ബല്‍ ഓയിലുമായിട്ട് ബന്ധമുള്ളതല്ല ധാത്രിയുടെ പ്രൊഡക്ട്സുമായിട്ട് ബന്ധമില്ല എന്ന് അവര്‍ക്ക് അറിയാം. അപ്പൊ ആ സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായിട്ട് ധാത്രിയെ ചിത്രീകരിക്കുന്നതില്‍ വളരെയധികം വേദനയുണ്ട്. അവര്‍ അതില്‍ നിന്നും ഡെസിസ്റ്റ് ചെയ്യണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ധാത്രിയുടെ ഉപഭോക്താക്കള്‍ക്കും ബാക്കിയെല്ലാവര്‍ക്കും നല്ലൊരു വര്‍ഷവും ഞാന്‍ ആശംസിക്കുന്നു.

പതിനായിരം രൂപ പിഴ

പതിനായിരം രൂപ പിഴ

തെറ്റായ പരസ്യം നൽകി വഞ്ചിച്ചു എന്നതായിരുന്നു കേസ്. ഇതിൽ ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് കന്പനി എംഡിയും പരസ്യത്തിൽ അഭിനയിച്ച അനൂപ് മേനോനും പതിനായിരം രൂപ പിഴ അടക്കണം എന്നായിരുന്നു ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. എണ്ണ വിറ്റ മെഡിക്കൽ ഷോപ്പ് ഉടമ മൂവായിരം രൂപ പിഴ അടയ്ക്കണം എന്നും ഉത്തരവിട്ടു.

പരാതിക്കാരൻ

പരാതിക്കാരൻ

തൃശൂർ വൈലത്തൂർ സ്വദേശിയായ ഫ്രാൻസിസ് വടക്കൻ ആയിരുന്നു പരാതിക്കാരൻ. ആറ് ആഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യം കണ്ടാണ് താൻ ധാത്രിയുടെ എണ്ണ വാങ്ങിയത് എന്നും മാസങ്ങൾ കഴിഞ്ഞിട്ടും മുടി വളർന്നില്ല എന്നും ആയിരുന്നു ഫ്രാൻസിസ് വടക്കൻ പറഞ്ഞത്. സംഭവത്തിൽ നാട്ടുകാരുടെ പരിഹാസം കൂടി തുടങ്ങിയപ്പോഴാണ് കോടതിയെ സമീപിച്ചത് എന്നും ഫ്രാൻസിസ് വടക്കൻ പറയുന്നു.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

ഉപഭോക്തൃ കോടതിയുടെ വിധിയെ തുടർന്ന് ഒട്ടുമിക്ക മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ധാത്രിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന സ്ഥിതിയും ഉണ്ടായി. അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് എന്ന അനൂപ് മേനോന്റെ മൊഴിയാണ് വലിയ തിരിച്ചടിയായത്. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ വിശദീകരണ കുറിപ്പ്.

cmsvideo
  മാസ്റ്റര്‍ വിജയ്‌യുടെ ക്ലീഷേ പടമല്ല | Oneindia Malayalam

  English summary
  Anoop Menon explains in a PR statement that he is using Dhathri oil for the last three years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X