കേരളത്തിലെ കുഴികള്‍ നിറഞ്ഞ റോഡികള്ക്കെതിരെ അനൂപ് മേനോന്
മഴക്കാലം തുടങ്ങിയതോടെ കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ വീണ്ടും ചര്‍ച്ചായകുന്നു. ഓരോ മഴ വരുമ്പോഴും കുറ്റ പറയുകയും പ്രതിഷേധുക്കുകയും ചെയ്യുക എന്നല്ലാതെ കാര്യമായ മാറ്റം എവിടെയുമില്ല. അടുത്തിടെ സിനിമാ താരങ്ങളും കേരളത്തിലെ ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ വ്യാപകമായി രംഗത്ത് വന്നിട്ടുണ്ട്. റോഡിലെ കുണ്ടു നികത്തി പ്രതിഷേധം നടത്തിയ ജയസൂര്യയ്ക്ക് ശേഷം ഇപ്പോഴിതാ അനൂപ് മേനോനും.
ജയസൂര്യെ പോലെ കുണ്ടും കഴിയും നികത്താനൊന്നും അനൂപ് മേനോന് പോയില്ല. തന്റേ പ്രതിഷേധം ഫേസ്ബുക്ക് പോസ്റ്റിലൂടെ അനൂപ് മേനോന് തീര്‍ത്തു. കുഴിയില്‍ വീണ വീട്ടമ്മയുടെ ഫോട്ടോയ്ക്കൊപ്പമാണ് നടന് പ്രതിഷേധം എഴുതിയത്.

'ഇന്ന് കേരളത്തില്‍ ഇതൊരു പതിവ് കാഴ്ചയാണ്. വീണാലും വേദനിച്ചാലും...ഒന്നും പ്രതികരിക്കാതെ നമ്മള് ജീവിതം തുടരും... സര്‍ക്കാര്‍ അടുത്ത കാലത്തെങ്ങും ഒന്നും ചെയ്യില്ല എന്ന കറ തീര്‍ന്ന വിശ്വാസവും നമുക്കുണ്ട്...ആ വിശ്വാസം അതല്ലെ എല്ലാം. സഹിക്കുക, ക്ഷമിക്കുക, ജീവിക്കുക. കാരണം നമ്മള് ജീവിക്കുന്നത് കേരളത്തിലല്ലേ..ഇവിടെ ഇങ്ങനെയാണ്' എന്നാണ് അനൂപിന്റെ പോസ്റ്റ്.
കൊച്ചി മെട്രോ കാരണം ജനംജീവിതം ദുരിതമാകുന്നതിനെ കുറിച്ചും നേരത്തെ താരം ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചിരുന്നു. രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ജനങ്ങള്‍ മൂന്ന് മണിക്കൂര്‍ ട്രാഫിക് ബ്ലോക്കില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടിലാണ്. നമ്മള് നാളെയെ കുറിച്ച് തീര്‍ച്ചയായും ചിന്തിക്കണം. എന്നാല്‍ ഇന്നത്തെ ജീവിതം നരകമാക്കിക്കൊണ്ടല്ല അത് ചെയ്യേണ്ടത്.
ഒരു സമാന്തര റോഡ് മാര്‍ഗത്തെ കുറിച്ച് ചിന്തിക്കാതെ എന്തുകൊണ്ടാണ് അധികാരികള്‍ ഈ ധൃതികാണിക്കുന്നതെന്നാണ് അനൂപ് അന്ന് ചോദിച്ചിരുന്നത്. സര്‍ക്കാര്‍ ആരുമാകട്ടെ ഇനിയെങ്കിലും ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ എന്നും അനൂപ് ആവശ്യപ്പെട്ടിരുന്നു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications