• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല പറയുന്നത് നുണ!! ഡിവോഴ്‌സിന് 5 ലക്ഷം നല്‍കി, സഹായിച്ചത് അനൂപ്, നിര്‍ണായക വെളിപ്പെടുത്തല്‍

Google Oneindia Malayalam News

കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ കുടുങ്ങിയ മോന്‍സന്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. അയല്‍വാസി എന്ന നിലയിലുള്ള ബന്ധം മാത്രമാണുള്ളതെന്ന് ബാല പറയുന്നു. എന്നാല്‍ ബാല നുണ പറയുകയാണെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

ബാലയുടെ ഡിവോഴ്‌സിന്റെ വേളയില്‍ പണം നല്‍കി സഹായിച്ചത് അനൂപ് മുഹമ്മദായിരുന്നു. എന്നാല്‍ പണം പൂര്‍ണമായും തിരിച്ചുകൊടുക്കാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവെന്നും അജി പറയുന്നു. ബാലയുടെ ആദ്യ വിവാഹം ഡിവോഴ്‌സിലെത്തിയിരുന്നു. തുടര്‍ന്ന് അടുത്തിടെയാണ് മറ്റൊരു വിവാഹം ചെയ്തത്. ഡിവോഴ്‌സിന്റെ വേളയില്‍ 30 ലക്ഷം രൂപ നല്‍കാനാണ് തീരുമാനിച്ചതെന്നും അജി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ എന്ന് റിപ്പോര്‍ട്ട്, പ്രവചനം ഫലിക്കുമോ?നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ എന്ന് റിപ്പോര്‍ട്ട്, പ്രവചനം ഫലിക്കുമോ?

1

മോന്‍സനെതിരെ പരാതി നല്‍കിയ വ്യക്തിയാണ് അനൂപ് മുഹമ്മദ്. അനൂപുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു എന്നാണ് അജി വെളിപ്പെടുത്തുന്നത്. മോന്‍സന്റെ മുന്‍ ഡ്രൈവറാണ് അജി നെട്ടൂര്‍. ഇയാളും മോന്‍സണും തമ്മില്‍ തെറ്റിപ്പിരിഞ്ഞിരുന്നു. ഇവരുടെ പിണക്കം മാറ്റാന്‍ മോന്‍സന് വേണ്ടി ബാല ഇടപെട്ടു എന്നാണ് മറ്റൊരു പരാതിക്കാരനായ എംടി ഷമീര്‍ ആരോപിക്കുന്നത്.

2

ഡിവോഴ്‌സിനായി 30 ലക്ഷം രൂപയാണ് കോടതി വിധി പ്രകാരം ബാല നല്‍കേണ്ടിയിരുന്നത്. ഇത്രയും പണം ബാലയുടെ കൈവശമില്ലായിരുന്നു. തുടര്‍ന്ന് അനൂപ് അഞ്ച് ലക്ഷം രൂപ നല്‍കി സഹായിച്ചു. ഇത് തിരിച്ചുകൊടുക്കാതെ വന്നതോടെ തര്‍ക്കമായി. പരിഹരിക്കാന്‍ ഞാന്‍ ഇടപെട്ടിരുന്നു. പണം മുഴുവന്‍ നല്‍കിയാല്‍ മാത്രമേ പ്രശ്‌നം തീരു എന്ന് അനൂപ് പറഞ്ഞിരുന്നുവെന്നും അജി വിശദീകരിക്കുന്നു.

3

തര്‍ക്കം രൂക്ഷമായതോടെ ബാല മുക്കാല്‍ ഭാഗം പണം കൊടുത്തു. പൂര്‍ണമായി കൊടുത്തോ എന്നറിയില്ല. ബാലയും മോന്‍സണും നല്ല സുഹൃത്തുക്കളാണ്. അല്ലെന്നുള്ള ബാലയുടെ വാക്കുകള്‍ ശരിയല്ലെന്നും അജി പറയുന്നു. മോന്‍സനെതിരെ അജി നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടു എന്നാണ് മറ്റൊരു ആരോപണം. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കണമെന്ന് ഞാന്‍ മോന്‍സനോട് പറഞ്ഞിട്ടുണ്ടെന്നു ബാല പറയുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്.

4

മോന്‍സണും ബാലയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാരനായ എംടി ഷമീര്‍ ആരോപിക്കുന്നു. ബാലയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹ ചടങ്ങിന് മോന്‍സണ്‍ പങ്കെടുത്തിരുന്നു. മോന്‍സണ്‍ വിവാഹത്തിന് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുണ്ട്. കലൂരില്‍ മോന്‍സണും ബാലയും അയല്‍വാസികളാണ്. അങ്ങനെയും അവര്‍ അടുത്ത ബന്ധമുണ്ടെന്ന് ഷമീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

100 വാര്‍ റൂം സജ്ജമാക്കി കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധി മോദിയുടെ തട്ടകത്തിലേക്ക്, ഇത് കനല്‍പഥം100 വാര്‍ റൂം സജ്ജമാക്കി കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധി മോദിയുടെ തട്ടകത്തിലേക്ക്, ഇത് കനല്‍പഥം

5

ബാലയുടെ യുട്യൂബ് ചാനലില്‍ രോഗിയെ നിര്‍ത്തിയിട്ട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന വീഡിയോയും ഞാന്‍ കണ്ടിട്ടുണ്ടെന്ന് ഷമീര്‍ പറയുന്നു. മോന്‍സന്റെ പുരാവസ്തുക്കള്‍ മൊത്തം ബാല യു ട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ട്. ഞങ്ങളെ പോലുള്ളവരില്‍ നിന്ന് പറ്റിച്ച പണത്തിന്റെ പങ്ക് ബാലയും പറ്റിയുട്ടുണ്ടോ എന്ന് അറിയണമെങ്കില്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഷമീര്‍ പറയുന്നു.

6

അതേസമയം, മോന്‍സന് നടന്‍ മോഹന്‍ലാലിനെ പരിചപ്പെടുത്തിയത് ഞാനല്ലെന്ന് ബാല പ്രതികരിച്ചു. മോന്‍സനുമായി അയല്‍ക്കാരന്‍ എന്ന ബന്ധമാണ് തനിക്കുള്ളത്. അജിയുടെ ആവശ്യപ്രകാരമാണ് മോന്‍സനുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടത്. അവര്‍ തമ്മില്‍ ശമ്പള തര്‍ക്കമാണുണ്ടായിരുന്നത്. ഇത് കേസായി. തുടര്‍ന്നാണ് അയല്‍വാസി എന്ന നിലയില്‍ ഇടപെട്ടതെന്ന് ബാല പറയുന്നു.

നിറഞ്ഞുചിരിച്ച് മോഹന്‍ലാല്‍; പോസ് ശരിയാക്കി ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍ വൈറല്‍

7

തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടതും ഇപ്പോഴത്തെ കേസുകളും തമ്മില്‍ ബന്ധപ്പെടുത്തുന്നത് എന്തിനാണ് എന്നും ബാല ചോദിക്കുന്നു. മോന്‍സനൊപ്പം പല പ്രമുഖരും നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മോഹന്‍ലാലും മുന്‍ ഡിജിപി ലോക്‌നാഥ് ബെഹറയും ചില നടിമാരുമടക്കം പല മേഖലകളിലുള്ളവരും ഇതില്‍പ്പെടും. എന്നാല്‍ ഇയാളുടെ തട്ടിപ്പില്‍ ഇവര്‍ക്കൊന്നും പങ്കില്ലെന്നാണ് വ്യക്തമാകുന്നത്. മോന്‍സണ്‍ ഈ ഫോട്ടോകള്‍ തനിക്കുള്ള ഉന്നത ബന്ധം കാണിക്കാന്‍ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം.

Recommended Video

cmsvideo
  Actor Bala tried to help Monson mavunkal
  English summary
  Anoop Muhammed Give Money to Actor Bala For Divorce; Says Monson Mavunkal Ex Drivel Aji Nettoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X