Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രെയിനില്‍ നിന്ന് 734 മലയാളികളെ കൂടി കേരളത്തില്‍ എത്തിച്ചു: ആകെ എത്തിയത് 2816 പേര്‍

തിരുവനന്തപുരം: യുക്രൈയിന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരില്‍ കൂടുതല്‍ പേരെ ഇന്നു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ഇതുവരെ 734 പേര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് 529 പേരെയും മുംബൈയില്‍നിന്ന് 205 പേരെയും ഇന്നു നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതോടെ ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞവരുടെ ആകെ എണ്ണം 2816 ആയി.

kerala

ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178പേരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 പേരുമുണ്ടായിരുന്നു. ഇന്നു ഡെല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു ഷെഡ്യൂള്‍ ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് വൈകിട്ട് 6.30ന് എത്തി. ഇതില്‍ 178 യാത്രക്കാര്‍ ഉണ്ടായിരുന്നു. രാത്രി ഒരു ചാര്‍ട്ടേഡ് വിമാനം കൂടി ഡെല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. വൈകിട്ട് 7 മണിക്ക് ഡെല്‍ഹിയില്‍നിന്നു പുറപ്പെട്ട ഈ വിമാനത്തില്‍ 158 യാത്രക്കാര്‍ ഉണ്ട്.

മുംബൈ വിമാനത്താവളം വഴി ഇന്ന് 227 വിദ്യാര്‍ത്ഥികള്‍ എത്തി. ഇതില്‍ 205 പേരെയും കേരളത്തില്‍ എത്തിച്ചു. വിദ്യാര്‍ത്ഥികളെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്നു നാട്ടില്‍ എത്തിക്കുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് എത്തിയവരില്‍ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാര്‍ത്ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാര്‍ത്ഥികളും നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തും.

യുക്രെയിനിലെ സുമി അടക്കമുള്ള സ്ഥലങ്ങളില്‍നിന്നു മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഇനിയും നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യം സംബന്ധിച്ച് എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം എല്ലാവര്‍ക്കും നാട്ടിലെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+