കല്ലട ബസില്‍ യാത്രക്കാരിക്ക് പീഡന ശ്രമം; രണ്ടാംഡ്രൈവര് പിടിയില്‍, പ്രതിഷേധക്കാര്‍ ബസ് തകര്‍ത്തു
മലപ്പുറം: സുരേഷ കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തമിഴ്നാട് സ്വദേശിനിയായ യാത്രക്കാരിയാണ് ബസ്സിന്റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുമ്പോള്‍ ബസ് ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ബസ് കോഴിക്കോട് എത്തിയപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ രണ്ടാം ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവതി ബഹളം വെച്ച് സഹയാത്രികരെ ഉയര്‍ത്തി. അപ്പോഴേക്കും ബസ് കോഴിക്കോട് വിട്ടിരുന്നു. തുടര്‍ന്ന് രാമനാട്ടുകരയില്‍ വെച്ച് ബസ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ബസ്സിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്സണ് ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

യാത്രക്കാരുടെ പ്രതിഷേധത്തിനിടെ ബസ്സിന് നേരേയും ആക്രമണം നടന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തിന്റെ ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. കഴിഞ്ഞ ദിവസം മറ്റൊരു കല്ലട ബസിലും യാത്രക്കാരനെതിരെ ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. അമിത വേഗതയില്‍ അശ്രദ്ധമായി ബസ് ഓടിച്ചു ഹംപില്‍ ചാടിയത് മൂലം യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ല. കല്ലട ബസിൽ യാത്ര ചെയ്ത പയ്യന്നൂർ സ്വദേശി മോഹനാണ് ദുരനുഭവം ഉണ്ടായത്.
നേരത്തെ, ബസ്സിലെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിലെ ജീവനക്കാരായ ജയേഷ്, ജിതിൻ, രാജേഷ്, അൻവറുദീൻ, ഗിരി ലാൽ അപ്പുക്കുട്ടൻ, വിഷ്ണു രാജ്, ഡി കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേടായ ബസിന് പകരം ബസ് ഏര്‍പ്പാടാക്കാത്തത് ചോദ്യം ചെയ്ത യുവാക്കളെയായിരുന്നു ബസിലേയും കല്ലട ഓഫീസിലേയും ജീവനക്കാര്‍ മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications