കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലട ബസില്‍ യാത്രക്കാരിക്ക് പീഡന ശ്രമം; രണ്ടാംഡ്രൈവര്‍ പിടിയില്‍, പ്രതിഷേധക്കാര്‍ ബസ് തകര്‍ത്തു

Google Oneindia Malayalam News

മലപ്പുറം: സുരേഷ കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തമിഴ്നാട് സ്വദേശിനിയായ യാത്രക്കാരിയാണ് ബസ്സിന്‍റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുമ്പോള്‍ ബസ് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

<strong> ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല: കെ സുരേന്ദ്രന്‍</strong> ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല: കെ സുരേന്ദ്രന്‍

ബസ് കോഴിക്കോട് എത്തിയപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ രണ്ടാം ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവതി ബഹളം വെച്ച് സഹയാത്രികരെ ഉയര്‍ത്തി. അപ്പോഴേക്കും ബസ് കോഴിക്കോട് വിട്ടിരുന്നു. തുടര്‍ന്ന് രാമനാട്ടുകരയില്‍ വെച്ച് ബസ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ബസ്സിന്‍റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

kallada-

യാത്രക്കാരുടെ പ്രതിഷേധത്തിനിടെ ബസ്സിന് നേരേയും ആക്രമണം നടന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തിന്‍റെ ബസ്സിന്‍റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. കഴിഞ്ഞ ദിവസം മറ്റൊരു കല്ലട ബസിലും യാത്രക്കാരനെതിരെ ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. അമിത വേഗതയില്‍ അശ്രദ്ധമായി ബസ് ഓടിച്ചു ഹംപില്‍ ചാടിയത് മൂലം യാത്രക്കാരന്‍റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ല. കല്ലട ബസിൽ യാത്ര ചെയ്ത പയ്യന്നൂർ സ്വദേശി മോഹനാണ് ദുരനുഭവം ഉണ്ടായത്.

<strong>ഡോക്ടര്‍മാരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചു, ആശുപത്രികള്‍ കയറിയിറങ്ങിയത് 3 മണിക്കൂര്‍</strong>ഡോക്ടര്‍മാരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചു, ആശുപത്രികള്‍ കയറിയിറങ്ങിയത് 3 മണിക്കൂര്‍

നേരത്തെ, ബസ്സിലെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിലെ ജീവനക്കാരായ ജയേഷ്, ജിതിൻ, രാജേഷ്, അൻവറുദീൻ, ഗിരി ലാൽ അപ്പുക്കുട്ടൻ, വിഷ്ണു രാജ്, ഡി കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേടായ ബസിന് പകരം ബസ് ഏര്‍പ്പാടാക്കാത്തത് ചോദ്യം ചെയ്ത യുവാക്കളെയായിരുന്നു ബസിലേയും കല്ലട ഓഫീസിലേയും ജീവനക്കാര്‍ മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയായിരുന്നു.

English summary
another assault issue reported against kallada bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X