Get Updates
Get notified of breaking news, exclusive insights, and must-see stories!

സികെപിയെ തോല്‍പ്പിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങി...! നാണക്കേടില്‍ മുങ്ങി ബിജെപി!

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ കോഴക്കഥകള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നാണക്കേടിന്റെ പടുകുഴിയിലേക്കാണ് ഓരോ ദിവസവും സംസ്ഥാന ബിജെപി വീണുകൊണ്ടിരിക്കുന്നത്. ആകെ ഒരു എംഎല്‍എ മാത്രം ഉള്ളപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ഭരണം കൂടി കിട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ അടക്കം ചോദിക്കുന്നത്. അതിനിടെ നാണംകെടുത്തുന്ന മറ്റൊരു കോഴക്കഥ കൂടി പുറത്ത് വന്നിരിക്കുന്നു.

അടുത്ത നാണക്കേട്

അടുത്ത നാണക്കേട്

മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ 5 കോടിയില്‍പ്പരം രൂപ കോഴ വാങ്ങിയെന്ന് ആരോപണത്തിലാണ് ബിജെപിയുടെ നാണക്കേടിന്റെ തുടക്കം. പിന്നെ സൈന്യത്തില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് വാങ്ങിയ ലക്ഷങ്ങളുടെ വിവരവും പുറത്ത് വന്നു. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തല്‍ കൂടി.

സ്വന്തം സ്ഥാനാര്‍ത്ഥിയെ തന്നെ

സ്വന്തം സ്ഥാനാര്‍ത്ഥിയെ തന്നെ

2005ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയായ സികെ പത്മനാഭനെ ബിജെപി നേതാക്കള്‍ പണം വാങ്ങി തോല്‍പ്പിച്ചു എന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അടക്കമാണ് കോഴ വാങ്ങിയത്.

വെളിപ്പെടുത്തൽ പുറത്ത്

വെളിപ്പെടുത്തൽ പുറത്ത്

ബിജെപിയുടെ മുന്‍ സംസ്ഥാനവൈസ് പ്രസിഡണ്ട് മോഹന്‍ ശങ്കറാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. മീഡിയാ വണ്‍ ചാനലാണ് മോഹന്‍ ശങ്കറിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടിരിക്കുന്നത്.

പന്ന്യനെ ജയിപ്പിച്ചു

പന്ന്യനെ ജയിപ്പിച്ചു

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനായിരുന്നു അന്നത്തെ എതിര്‍ സ്ഥാനാര്‍ത്ഥി. പന്ന്യന് വേണ്ടി സിപിഐ നേതാക്കളുമായി ചേര്‍ന്ന് ബിജെപി നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് മോഹന്‍ ശങ്കര്‍ ഉയര്‍ത്തിയിരിക്കുന്നു.

റിപ്പോർട്ടിൽ നടപടിയില്ല

റിപ്പോർട്ടിൽ നടപടിയില്ല

അന്നീ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് മോഹന്‍ ശങ്കര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിപിഐ നേതാക്കളും ബിജെപി നേതാക്കളും യോഗം ചേരുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല.

ഇന്ന് ഉന്നത നേതാക്കൾ

ഇന്ന് ഉന്നത നേതാക്കൾ

അന്ന് സികെ പത്മനാഭനെ തോല്‍പ്പിക്കാന്‍ പണം വാങ്ങിയവര്‍ ഇന്ന് ബിജെപിയുടെ ഉന്നത നേതാക്കള്‍ ആണെന്നും മോഹന്‍ശങ്കര്‍ വെളിപ്പെടുത്തുന്നു. വന്‍തോതിലാണ് അന്ന് ബിജെപിയില്‍ വോട്ട് ചോര്‍ച്ച ഉണ്ടായത്.

ദയനീയ തോൽവി

ദയനീയ തോൽവി

പന്ന്യന്‍ രവീന്ദ്രനോട് ദയനീയമായാണ് സികെ പത്മനാഭന്‍ അന്ന് തോറ്റത്. പന്ന്യനേക്കാള്‍ അന്‍പതിനായിരത്തിലും താഴെ വോട്ട് മാത്രമേ അന്ന് ലഭിച്ചുള്ളൂ. തൊട്ടുമുന്‍പത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്നെ ഒ രാജഗോപാല്‍ നേടിയതിനേക്കാള്‍ ഒന്നരലക്ഷം വോട്ട് കുറവാണ് സികെപിക്ക് കിട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+