കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയ്‌ക്കെതിരെ വീണ്ടും കേസ്... സര്‍ക്കാര്‍ ജോലിക്കായി ഹാജരാക്കിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായിട്ടും സ്വപ്‌നാ സുരേഷിനെതിരെയുള്ള കേസുകള്‍ കുറയുന്നില്ല. വീണ്ടുമൊരു കേസ് കൂടി അവര്‍ക്കെതിരെ എടുത്തിരിക്കുകയാണ്. ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വപ്‌ന ഹാജരാക്കിയിരുന്നു. ഇതിനാണ് പുതിയ കേസ്. സ്‌പെയ്‌സ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജര്‍ തസ്തികയ്ക്ക് വേണ്ടിയായിരുന്നു ഇവര്‍ വ്യാജരേഖ തയ്യാറാക്കി നല്‍കിയത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്‌നോളജി എന്നീ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രതികളാണ്. നേരത്തെ വിഷന്‍ ടെക്‌നോളജിയോട് സര്‍ക്കാര്‍ വിശദീകരണവും തേടിയിരുന്നു.

1

നേരത്തെ ഐടി ജോലിക്കായി സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. ഒരാഴ്ച്ചയാണ് കസ്റ്റഡി കാലാവധി. അതേസമയം സ്വര്‍ണം കടത്തിയിരുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. യുഎഇ കേന്ദ്രീകരിച്ച് വ്യാജ രേഖയുണ്ടാക്കിയാണ് ഇവര്‍ സ്വര്‍ണം കടത്തിയിരുന്നത്. എംബസിയുടെ എംബ്ലവും സീലും അടക്കം വ്യാജമായാണ് നിര്‍മിച്ചിരിക്കുന്നത്.

Recommended Video

cmsvideo
സ്വപ്‌ന ജോലിയില്‍ പ്രവേശിച്ചത് ഇങ്ങനെ | Oneindia Malayalam

അതേസമയം വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസ് വളരെ വേഗത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്തിനാണ് വെറുതെ വേവലാതിപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്ത് വരണം. പലരും വിചാരിക്കുന്ന രീതിയില്‍ അന്വേഷണം വരണമെന്നില്ല. ഇവിടെ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ് എന്‍ഐഎ. കുറ്റവാളികെ ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കര്‍ ഇത്തരം വിവാദങ്ങളിലേക്ക് ഉള്‍പ്പെടുത്തേണ്ടയാളല്ല. അനാവശ്യമായിട്ടാണ് അദ്ദേഹത്തെ വിവാദത്തില്‍ കൊണ്ടുവരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തതാണ് പ്രശ്‌നം. അന്ന് ഇക്കൂട്ടര്‍ പ്രശ്‌നക്കാരാണെന്ന് ആര്‍ക്കും അറിയില്ല. അതിന്റെ പേരിലെങ്ങനെയാണ് അവിശ്വാസം കൊണ്ടുവരിക. എന്റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാളെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. യുഡിഎഫാണ് ഭരിക്കുന്നതെങ്കില്‍ ഇത് സ്വപ്‌നം കാണാന്‍ സാധിക്കുമോ. കാര്യങ്ങള്‍ പുറത്തേക്ക് വരുന്നതിന് അനുസരിച്ച് ഇയാള്‍ക്കെതിരെ നടപടിയുണ്ടാവും. ശിവശങ്കറിന്റെ കാര്യത്തില്‍ അദ്ദേഹം സ്വപ്‌നയുമായി ബന്ധപ്പെട്ടത് കൊണ്ടാണ് മാറ്റി നിര്‍ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
another case against swapna suresh for fake educational documents for job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X