കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്ലനായി കല്ലട വീണ്ടും! ഹംപിൽ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി, മൂത്രമൊഴിക്കാൻ നൽകിയത് കുപ്പി!

Google Oneindia Malayalam News

കോഴിക്കോട്: വിവാദമൊഴിയാതെ കല്ലട ബസ്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. നേരത്തെ യാത്രക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വിവാദത്തിലായ കല്ലട ബസ്സില്‍ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ബസ്സിന്റെ രണ്ടാം ഡ്രൈവറായ ജോണ്‍സണ്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ മറ്റൊരു ആരോപണവും കല്ലട ബസ്സിന് എതിരെ ഉയര്‍ന്നിരിക്കുകയാണ്.

എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്? 'ഗേൾ ഫ്രണ്ടാ'യ സ്പെയിൻകാരി വെറോണിക്ക എവിടെ?എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്? 'ഗേൾ ഫ്രണ്ടാ'യ സ്പെയിൻകാരി വെറോണിക്ക എവിടെ?

ബസ്സ് അമിത വേഗത്തില്‍ യാത്ര ചെയ്തതും ഡ്രൈവറുടെ അശ്രദ്ധയും കാരണം തുടയെല്ല് പൊട്ടിയിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിയായ മോഹനന്. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. ബംഗളൂരുവില്‍ താമസിക്കുന്ന ഇദ്ദേഹം പയ്യന്നൂരില്‍ നിന്നം ബംഗളൂരുവിലേക്ക് പോയത് കല്ലട ബസ്സില്‍ ആയിരുന്നു.

BUS

ബസ്സിന്റെ പിറകിലെ സീറ്റില്‍ ഇരുന്ന മോഹനന് ബസ്സ് വേഗത്തില്‍ ഹംപില്‍ ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. തുടയെല്ല് പൊട്ടിയ മോഹനന്‍ വേദന കൊണ്ട് അലറി വിളിച്ചു. എന്നാല്‍ ബസ്സ് നിര്‍ത്താനോ മോഹനനെ ആശുപത്രിയില്‍ എത്തിക്കാനോ കല്ലട ജീവനക്കാര്‍ തയ്യാറായില്ല എന്നാണ് ആരോപണം. മാത്രമല്ല ബസ്സ് ഒന്ന് നിര്‍ത്താന്‍ പോലും ജീവനക്കാര്‍ സമ്മതിച്ചില്ല.

പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്! പ്രവാസി ആത്മഹത്യയിൽ രോഷം കൊണ്ട് ജോയ് മാത്യുപ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്! പ്രവാസി ആത്മഹത്യയിൽ രോഷം കൊണ്ട് ജോയ് മാത്യു

വേദനയ്ക്ക് സ്പ്രേ അടിച്ച് കൊടുത്ത ബസ് ജീവനക്കാര്‍, മോഹനന്‍ മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അതിനായി കുപ്പി നല്‍കുകയാണ് ചെയ്ത് എന്നും ആരോപണം ഉണ്ട്. ബെംഗളൂരില്‍ എത്തിയപ്പോള്‍ മകനാണ് മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് രണ്ട് സര്‍ജറിയാണ് നടത്തേണ്ടി വന്നത്. കല്ലടയ്ക്ക് എതിരെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുകയാണ്.

English summary
Another complait against Kallada travels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X