പനാമയിലെ കള്ളപ്പണ നിക്ഷേപം; ഏറ്റവും പുതിയ ലിസ്റ്റിലും മലയാളിയുടെ പേര്
പനാമ സിറ്റി: പനാമയിലെ കള്ളപ്പണ നിക്ഷേപത്തിന്റെ പുറത്ത് വന്ന കണക്കുകളില്‍ വീണ്ടും മലയാളി. വിദേശത്ത് കള്ളപ്പണം വെളുപ്പിയ്ക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായം നല്‍കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തായ അഞ്ചാമത്തെ പട്ടികയിലാണ് തിരുവനന്തപുരം സ്വദേശിയുടെ പേര് ഉള്‍പ്പെട്ടത്.
തിരുവനന്തപുരം സ്വദേശി ഭാസ്‌ക്കരന്‍ രവീന്ദ്രനാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടെ പനാമ കള്ളപ്പണമിടപാടില്‍ ഉള്‍പ്പെടുന്ന മലയാളികളുടെ എണ്ണം മൂന്നായി. റഷ്യയിലെ എസ് വി എസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി മാത്രമാണ് ഇയാളുടെ പേരിലുള്ളത്.

റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരന്‍, സിംഗപ്പൂര്‍ മലയാളിയായ തിരുവനന്തപുരം സ്വദേശി ജോര്‍ജ് മാത്യു എന്നിവരുടെ പേരുകളാണ് നേരത്തെ പുറത്ത് വന്നത്. ആറ് കമ്പനികളുടെ പേരിലാണ് ജോര്‍ജ് മാത്യു നിക്ഷേപം നടത്തിയത്. ബ്രിട്ടീഷ് ഉപദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് പരമേശ്വരന് കള്ളപ്പണ നിക്ഷേപം ഉള്ളത്.
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, മരുമകളും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എന്നിവര്‍ ഉള്‍പ്പടെ അഞ്ഞൂറോളം ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്തായിരുന്നു.












Click it and Unblock the Notifications