ഐസിസിലെ മലപ്പുറംകാരന്... ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍
മലപ്പുറം: പാലക്കാട് ജില്ലയിലെ മാധ്യമ പ്രവര്ത്തകന് ഐസിസില്‍ ചേര്‍ന്നതിന് പിറകേ ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയാണ് മലപ്പുറത്ത് നിന്ന് വരുന്നത്. ഐസിസ് ബന്ധത്തിന്റെ പേരില്‍ ഒരാളെ റോയും രഹസ്യാന്വേഷണ ഏജന്‍സിയും അറസ്റ്റ് ചെയ്തിരിയ്ക്കുന്നു.
ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന അഞ്ച് പേര് മലപ്പുറത്ത് നിരീക്ഷണത്തിലാണെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്ന് മെഡിക്കല്‍ പ്രൊഫഷണലുകളെയാണ് ഐസിസ് ലക്ഷ്യമിടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാലക്കാട് പുതുപ്പരിയാരം സ്വദേശിയും മാധ്യമ പ്രവര്‍ത്തകനും ആയ അബു താഹിര്‍ സിറിയയില്‍ ഐസിസിന്റെ പോരാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ പഠിച്ചത് മലപ്പുറം ജില്ലയില്‍ ആയിരുന്നു.

അറസ്റ്റ് വിമാനത്താവളത്തില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോഴാണ് തിരൂര്‍ ബിപി അങ്ങാടി സ്വദേശിയെ റോയും രഹസ്യാന്വേഷണ ഏജന്‍സിയും ചേര്‍ന്ന് പിടികൂടുന്നത്.

23 കാരന്
23 വയസ്സ് മാത്രമാണ് ഇയാളുടെ പ്രായം എന്നാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ട്.

ഗള്‍ഫില്‍ എവിടെ?
ഗള്‍ഫില്‍ ഇയാള്‍ എവിടെയായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും ഏജന്‍സികള്‍ വിവരങ്ങളൊന്നും പുറത്ത് വിടുന്നില്ല. സൗദിയിലായിരുന്നുവെന്നും, അബുദാബിയിലായിരുന്നുവെന്നും ദുബായിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ച് വര്‍ഷം മുമ്പ്
അഞ്ച് വര്‍ഷം മുമ്പാണ് ഇയാള്‍ വിദേശത്തേയ്ക്ക് പോയത്. അവിടെ നിന്ന് ഇയാള്‍ക്ക് മതവിദ്യാഭ്യാസം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിറിയയില്‍
സൗദി അറേബ്യയില്‍ നിന്ന് ഇയാള്‍ സിറിയയിലേയ്ക്ക് പോയിരുന്നതായും പറയപ്പെടുന്നു. ഇക്കാലത്താണ് ഐസിസുമായി ബന്ധപ്പെടുന്നത് എന്നാണ് വിവരം.

സോഷ്യല്‍ മീഡിയ
ഇയാളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ഏറെ നാളായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ച് വരികയായിരുന്നു. അതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.

താഹിറുമായി ബന്ധം
ഇപ്പോള്‍ പിടിയിലായ യുവാവിന് പാലക്കാട് സ്വദേശിയും ഐസിസ് പ്രവര്‍ത്തകനും ആയ അബു താഹിറുമായി ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.

റെയ്ഡ് നടത്തി
പിടിയിലായ യുവാവിന്റെ വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഇയാളുടെ വിശദാംശങ്ങള്‍ പുറത്ത് വിടാത്തത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications