തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി
തിരുവനന്തപുരം:നഗരത്തില്‍ വീണ്ടും കുടവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു.അരുവിക്കരയില്‍ നിന്ന് ഒബ്‌സര്‍വേറ്ററി ഹില്‍സിലെ ടാങ്കിലേക്കുള്ള പൈപ്പാണ് വീണ്ടും പൊട്ടിയത്.
2013 ഒക്ടോബര്‍ 8 ന് ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. തിരുവനന്തപുരം -ചെങ്കോട്ട റോഡില്‍ കരകുളം പാലത്തിനടുത്താണ് പൈപ്പ് പൊട്ടിയത്. ബുധനാഴ്ച വൈകീട്ട് വരെ നഗരത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.

1000 എംഎം മെയില്‍ ലൈന്‍ പൈപ്പ് ആണ് പൊട്ടിയതെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റ പണികള്‍ക്കുള്ള ശ്രമം തുടങ്ങി. അപ്പോള്‍ തന്നെ പമ്പിങും നിര്‍ത്തി വച്ചു.
കോണ്‍ക്രീറ്റ് പൈപ്പുകള്‍ ബന്ധിപ്പിക്കുന്ന സ്ഥലത്താണ് ചോര്‍ച്ചയെന്നാണ് അധികൃതര്‍ പറഞ്ഞത്. മറ്റ് ജലവിതരണ പദ്ധതികളില്‍ നിന്നുള്ള വെള്ളം ലഭ്യമായതിനാല്‍ വലിയ കുടിവെള്ള പ്രശ്‌നം ഉണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു. ജനറല്‍ ആശുപത്രി, ചാക്ക, പേട്ട, സ്റ്റാച്യു, തമ്പാനൂര്‍, വഞ്ചിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കുടവെള്ള വിതരണം തടസ്സപ്പെട്ടത്.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് നഗരത്തില്‍ കുടിവെളള വിതരണ പൈപ്പ് പൊട്ടുന്നത്. ശനിയാഴ്ച വാട്ടര്‍ വര്‍ക്‌സ് കാമ്പസിലെ 500 എംഎം പൈപ്പ് പൊട്ടിയിരുന്നു. 15 വര്‍ഷം പഴക്കമുള്ള പൈപ്പ് ലൈനുകള്‍ പലയിടത്തും ദുര്‍ബലാവസ്ഥയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications