കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തീയസഭയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വൈദികനെതിരെ ലൈംഗിക പീഡന ആരോപണം

  • By Desk
Google Oneindia Malayalam News

പത്തനംത്തിട്ട: ഓര്‍ത്തഡോക്‌സ് സഭയ നാണക്കേടിലാഴ്ത്തിക്കൊണ്ടാണ് സഭയിലെ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്. കുമ്പസാര രഹസ്യം ഉപയോഗിച്ച ഭീഷണിപ്പെടുത്തി ബന്ധുവായ വൈദികന്‍ ഉള്‍പ്പടേയുള്ളവര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത് എത്തുകയായിരുന്നു.

വൈദികര്‍ പീഡിപ്പിച്ചതായി വ്യക്തമാക്കുന്ന ഭര്‍ത്താവിന്റെ ശബ്ദം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇപ്പോള്‍ പ്രതികളായ വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്. അതിനിടെ സഭയെ കൂടുതല്‍ പ്രതിരോധത്തിലാക്ക് മറ്റൊരു ലൈംഗിക പീഡന ആരോപണം ഇന്ന് ഉയര്‍ന്നു.

പരാതി

പരാതി

പത്തനംത്തിട്ട ജില്ലയിലെ ചിറ്റാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ വികാരിയായ വൈദികനെതിരായ ലൈംഗികപീഡന പരാതി സഭ നേതൃത്വം ഒതുക്കിയെന്ന ആരോപണവുമായി സഭ മാനേജിങ്ങ് കമ്മിറ്റിയംഗം ഫാ. മാത്യൂ വാഴക്കുന്നമാണ് ഇന്ന് രംഗത്തെത്തിയത്.

വാഴക്കുന്നത്തിന്‍റെ വെളിപ്പെടുത്തല്‍

വാഴക്കുന്നത്തിന്‍റെ വെളിപ്പെടുത്തല്‍

വൈദികന്റെ പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവാണ് സഭക്ക് പരാതി നല്‍കിയത്. നിലക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോടിമോസിനാണ് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ നടപടിയൊന്നുമുണ്ടായില്ലെന്ന് ഫാ.മാത്യൂ വാഴക്കുന്നം കുറ്റപ്പെടുത്തി.

മെത്രോപ്പാലിത്ത

മെത്രോപ്പാലിത്ത

പരാതിയില്‍ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, സമ്മര്‍ദ്ദം ചെലുത്തി മെത്രോപ്പാലിത്ത പരാതി പിന്‍വലിപ്പിച്ചെന്നും വാഴക്കുന്നം വെളിപ്പെടുത്തി. വൈദികനെതിരായി ലഭിച്ച പരാതി ഭദ്രാസന കൗണ്‍ലിന് മുമ്പാകെ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുകായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിസംഗത

നിസംഗത

കൗണ്‍സില്‍ അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ മെത്രോപ്പാലിത്ത മൗനം പാലിച്ച് നിസംഗത പ്രകചിപ്പിച്ചു. പരാതിക്കാരനെ വിളിച്ച് ആറു തവണ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായി ഭദ്രാസനം സെക്രട്ടറി വ്യാക്തമാക്കിയെന്നും ഫാ. മാത്യൂ വാഴക്കുന്നം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

മൊഴി നല്‍കി

മൊഴി നല്‍കി

അതേ സമയം ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ പീഡിപ്പിച്ച കേസില്‍ ഇന്ന് പോലീസ് ഇരയായ യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. പോലീസിന് നല്‍കിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നിലും യുവതി ആവര്‍ത്തിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരമുതല്‍ രണ്ട് മണിക്കൂറോളം സമയമെടുത്ത് തിരവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് ഇരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ഹൈക്കോടതി

ഹൈക്കോടതി

ക്രിമിനല്‍ വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് കിട്ടുന്നതോടെ കേസില് തുടര്‍നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.വൈദികരുടെ അറസ്റ്റ് ചെയ്യാനുള്ള നീക്കംവരെ ഇന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും. വൈദികരെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യം ഹൈക്കോടതി ഇന്നലെ അനുവദിച്ചിരുന്നില്ല.

വൈദികരുടെ അറസ്റ്റ്

വൈദികരുടെ അറസ്റ്റ്

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് നീരീക്ഷിച്ച ഹൈക്കോടതി വൈദികരുടെ അറസ്റ്റ് തടയുന്നതിന് ആവശ്യമായ വസ്തുതകള്‍ ഒന്നും ലഭ്യമായിട്ടില്ലെന്ന് വ്യ്ക്തമാക്കി. തുടര്‍ന്ന് വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയും ചെയ്തു. അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ക്കാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്.

English summary
another sexual harassment petition against orthodox sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X