തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വീണ്ടും ആത്മഹത്യ; കൊവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വീണ്ടും ആത്മഹത്യ. കൊവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണിത്. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം.
കൊവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ച്ചയായിരുന്നു മുരുകേശനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം ഐസൊലേഷന്‍ റൂമില്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മെഡിക്കല്‍ കോളെജില്‍ ഇന്ന് രാവിലെയായിരുന്നു ആനാട് സ്വദേശിയായ ഉണ്ണി തൂങ്ങി മരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇയാളെയും കണ്ടെത്തിയത്. ഉടനെ ഗുരുതര നിലയില്‍ തീവ്രപരചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇച്ചയോടെ മരണപ്പെടുകയായിരുന്നു.
രണ്ട് പേരും മദ്യാപാനാസക്തിയുള്ളവരായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഇരുവരും പ്രകടിപ്പിച്ചുവെന്നായിരുന്നു സൂചന.
കൊവിഡ് ചികിത്സയിലായിരുന്ന ഉണ്ണി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇന്നലെ മുങ്ങിയിരുന്നു. ആശുപത്രി വേഷത്തില്‍ തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു.
ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനും ശേഷം ആരോഗ്യ പ്രവര്‍ത്തകരെത്തി ദിശയുടെ വാഹനത്തില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളെജിലേക്ക് കൊണ്ട് പോവുകയായിരുന്നു.












Click it and Unblock the Notifications