കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍പോട് കൊച്ചിക്കൊപ്പം കൈകോര്‍ത്ത് ഡബ്ല്യുസിസി അംഗങ്ങള്‍.... സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥന!!

Google Oneindia Malayalam News

കൊച്ചി: മഴക്കെടുതിയില്‍ തകര്‍ന്നുപോയ മലയാളക്കരയ്ക്ക് സഹായഹസ്തവുമായി അന്‍പോട് കൊച്ചി അംഗങ്ങള്‍. ഇവര്‍ക്കൊപ്പം സിനിമാ താരങ്ങളും കൈകോര്‍ത്തിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഇവര്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടിട്ടുമുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെയാണ് ഡബ്ല്യുസിസി അംഗങ്ങള്‍ അടക്കമുള്ള അന്‍പോട് കൊച്ചി സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. അതേസമയം കേരളത്തിനകത്തും പുറത്തുമായി നിരവധി സഹായങ്ങളാണ് കേരളത്തെ തേടിയെത്തുന്നത്.

കഴിഞ്ഞ ദിവസം സൂപ്പര്‍ താരം മമ്മൂട്ടിയും പിന്നാലെ ജയസൂര്യയും ക്യാമ്പുകളില്‍ സഹായവുമായി എത്തിയിരുന്നു. ക്യാമ്പിലെ താമസക്കാര്‍ക്ക് ആവശ്യമായ അരിയാണ് ജയസൂര്യ എത്തിച്ചത്. അതേസമയം താരസംഘടനയായ അമ്മ 10 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയിരുന്നു.

അന്‍പോട് കൊച്ചി

അന്‍പോട് കൊച്ചി

കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന കൊച്ചിയിലെ ജനങ്ങള്‍ക്കാണ് സഹായഹസ്തവുമായി അന്‍പോട് കൊച്ചി എത്തിയിരിക്കുന്നത്. ദുരിതബാധിതരെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടത്തോടൊപ്പം ചേര്‍ന്നാണ് അന്‍പോട് കൊച്ചി പ്രവര്‍ത്തിക്കുക. കടവന്ത്രയിലെ റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അന്‍പോട് കൊച്ചിക്കൊപ്പം സിനിമാ താരങ്ങളും പങ്കാളികളായി.

ഡബ്ല്യുസിസി താരങ്ങള്‍

ഡബ്ല്യുസിസി താരങ്ങള്‍

ഡബ്ല്യുസിസി താരങ്ങളാണ് അന്‍പോട് കൊച്ചിക്കൊപ്പം കൈകോര്‍ത്തത്. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നിവരും പരിപാടികളില്‍ പങ്കാളികളായി. കൂടാതെ ദുരിതബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ച് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്‍പോട് കൊച്ചിയുടെ ഫേസ്ബുക്ക് പേജിലൂടെ അവശ്യസാധനങ്ങള്‍ എന്തൊക്കെയാണ് അറിയാനാവുമെന്നും അതിന് അനുസരിച്ചുള്ള വസ്തുക്കള്‍ എത്തിച്ച് നല്‍കണമെന്നുമാണ് അഭ്യര്‍ഥന.

കടുത്ത ദുരിതം

കടുത്ത ദുരിതം

കടുത്ത ദുരന്തത്തിനാണ് കൊച്ചി നഗരം സാക്ഷിയായത്. ഇതില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സാധമങ്ങളാണ് അന്‍പോട് കൊച്ചിയെന്ന കൂട്ടായ്മ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിതബാധിതര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കടവന്ത്ര ഇന്‍ഡോ സ്‌റ്റേഡിയത്തില്‍ ശേഖരിക്കുന്നത്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഈശ്, സ്‌പെഷ്യല്‍ ഓഫീസര്‍ എംജി രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്.

തമിഴ് താരങ്ങളുടെ സഹായം

തമിഴ് താരങ്ങളുടെ സഹായം

തമിഴ്താരങ്ങളായ സൂര്യയും കാര്‍ത്തിയും കേരളത്തിന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇരുവരും സംഭാവനയായി ഇത്രയും തുക നല്‍കിയത്. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപയും വിജയ് ടിവി 25 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ നടികര്‍ സംഘം ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നല്‍കുകയും ചെയ്തു. തമിഴ് സിനിമാ-ടിവി-നാടക-അഭിനേതാക്കളുടെ സംഘടനയാണ് നടികര്‍ സംഘം.

മലയാള താരങ്ങള്‍ക്ക് വിമര്‍ശനം

മലയാള താരങ്ങള്‍ക്ക് വിമര്‍ശനം

മലയാളത്തിലെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടില്ല. ഇത് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. താരസംഘടനയായ അമ്മ വെറും പത്തുലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. അന്യസംസ്ഥാനക്കാര്‍ കാണിക്കുന്ന സ്‌നേഹം പോലും ഇവിടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കില്ലെന്നാണ് പരാതി. അതേസമയം ഡബ്ല്യുസിസി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ജയസൂര്യയുടെ സഹായം

ജയസൂര്യയുടെ സഹായം

എറണാകുളത്തെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായിട്ടാണ് ജയസൂര്യ എത്തിയത്. മാഞ്ഞൂര്‍, ആലുവ കുന്നത്തേരി എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് നടന്‍ എത്തിയത്. ക്യാമ്പുകളിലെ ജനങ്ങളെ ഞെട്ടിച്ച് കൊണ്ടായിരുന്നു ജയസൂര്യയുടെ സന്ദര്‍ശനം. ക്യാമ്പുകളിലെ ആളുകള്‍ അരിയുമായിട്ടാണ് അദ്ദേഹമെത്തിയത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എന്റെ ഒരുമാസത്തെ ശമ്പളം

എന്റെ ഒരുമാസത്തെ ശമ്പളം

ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുരിതാശ്വാസ നിധിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വ്യവസായി എംഎ യൂസഫലി അഞ്ചു കോടി രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. വ്യവസായി ബിആര്‍ ഷെട്ടി രണ്ടുകോടി രൂപയും ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്.

https://www.facebook.com/OfficialParvathy/videos/1839988906115644/

സൗദി വിദേശികള്‍ക്കുള്ള ലെവി പുനപ്പരിശോധിക്കും; നിവേദനം സമര്‍പ്പിച്ചു... യാഥാര്‍ഥ്യം ഇതാണ്സൗദി വിദേശികള്‍ക്കുള്ള ലെവി പുനപ്പരിശോധിക്കും; നിവേദനം സമര്‍പ്പിച്ചു... യാഥാര്‍ഥ്യം ഇതാണ്

ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘം.... വൈദികരുടെ മൊഴിയെടുപ്പിന് ശേഷം തീരുമാനിക്കും!ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘം.... വൈദികരുടെ മൊഴിയെടുപ്പിന് ശേഷം തീരുമാനിക്കും!

English summary
anpodu kochi and female stars join hands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X