കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍സാര്‍ ഉള്‍ ഖലീഫ... കേരളത്തിലെ ഐസിസ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: അന്ന് അപ്രത്യക്ഷരായ ആ 21 പേര്‍ മാത്രമല്ല കേരളത്തില്‍ ഐസിസ് അനുകൂലികളായിട്ടുള്ളത് എന്നത് നേരത്തേ വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി പുറത്ത് വിടുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

കേരളം വീണ്ടും ഐസിസ് ഭീതിയില്‍... ഭീകരാക്രമണത്തിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുന്നു

ആഗോള ഭീകരരായ ഐസിസിന് കേരളത്തിലും ഉണ്ട് ഒരു ശാഖ. 'അന്‍സാര്‍ ഉള്‍ ഖലീഫ്' എന്നാണ് അതിന്റെ പേര്‍. കഴിഞ്ഞ ദിവസം എന്‍ഐഎ കസ്റ്റഡിയിലെടുത്തവരെല്ലാം തന്നെ ഐസിസിന്റെ കേരള ഘടകം നേതാക്കളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.

രാജ്യത്ത് ഭീകരാക്രമണം നടത്താനും ചില വ്യക്തികളെ ഉന്മൂലനം ചെയ്യാനും ഇവര്‍ പദ്ധതി തയ്യാറാക്കി വരികയായിരുന്നു. അതിനിടയിലാണ് ഇപ്പോഴത്തെ എന്‍ഐഎ നടപടി.

ഐസിസിന്റെ പിടിയില്‍

ഐസിസിന്റെ പിടിയില്‍

നമ്മുടെ കേരളവും ഐസിസിന്റെ പിടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐസിസില്‍ ചേരാന്‍ നാട് വിട്ട് പോയവരേക്കാള്‍ ഭീതിയുണര്‍ത്തുന്നതാണ് ഐസിസിന്റെ കേരള ഘടകം.

കേരളഘടകം

കേരളഘടകം

ഐസിസിന്റെ കേരള ഘടകത്തിന്റെ പേര് അന്‍സാര്‍ ഉള്‍ ഖലീഫ എന്നാണെന്നാണ് ഇപ്പോള്‍ എന്‍ഐഎ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഞെട്ടിപ്പിക്കുന്നതാണ് എന്‍ഐഎ ഇപ്പോള്‍ പുറത്ത് വിടുന്ന വിവരം.

ഭീകരാക്രമണം

ഭീകരാക്രമണം

രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. അതിന് വേണ്ടി നടത്തിയ യോഗത്തിനിടെയാണ് കണ്ണൂര്‍ കനകമലയില്‍ നിന്ന് അഞ്ച് പേരെ എന്‍ഐഎ സംഘം പിടികൂടിയത്. ഒരാളെ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും

ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും

ആയുധങ്ങള്‍ ഭീകരാക്രമണം നടത്താന്‍ വേണ്ടി ഇവര്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കുന്നതായി എന്‍ഐഎയിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എവിടെ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയത് എന്ന വിവരം പുറത്ത് വന്നിട്ടില്ല.

വ്യക്തികളെ കൊല്ലാം

വ്യക്തികളെ കൊല്ലാം

രാജ്യത്തെ ചില പ്രധാന വ്യക്തികളെ കൊല്ലാനും അന്‍സാര്‍ ഉള്‍ ഖലീഫ് പദ്ധതി തയ്യാറാക്കിയിരുന്നുവത്രെ. എന്നാല്‍ ഇത് ആരൊക്കെയാണ് എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് കനകമലയില്‍ രഹസ്യം യോഗം ചേര്‍ന്നത് എന്നാണ് വിവരം.

നീസ് മോഡല്‍

നീസ് മോഡല്‍

ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതുപോലെയുള്ള ആക്രമണം കൊച്ചിയില്‍ നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. ഇപ്പോള്‍ അറസ്റ്റിലായവര്‍ തന്നെയായിരുന്നത്രെ ഇതിന്റേയും പിറകില്‍.

തമിഴ്‌നാട്ടിലും

തമിഴ്‌നാട്ടിലും

കേരളത്തിലും തമിഴ്‌നാട്ടിലും ആയി എട്ട് പേരെയാണ് ഒറ്റദിവസം കൊണ്ട് എന്‍ഐഎ പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് രണ്ട് പേരെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍

കൊച്ചിയില്‍

കേരളത്തില്‍ അറസ്റ്റ് ചെയ്ത ആറ് പേരേയും കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച ഉച്ചയോടെ ഇവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

നാടുവിട്ടവരുമായി

നാടുവിട്ടവരുമായി

ഐസിസില്‍ ചേരാന്‍ വേണ്ടി 21 പേരാണ് കേരളത്തില്‍ നിന്ന് നാട് വിട്ട് പോയത്. ഇവരുമായി ഇപ്പോള്‍ പിടിയിലായവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

English summary
Ansar ul Khaleefa is the name of ISIS Kerala Chapter, NAI says. All the 6 persons arrested yesterday are part of Ansar ul Khaleefa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X