കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഫൂള്‍' പരമാര്‍ശം; പ്രദീപ് മാപ്പ് പറഞ്ഞു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്ത ചടങ്ങിലെ അവതരണത്തില്‍ തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കണമെന്ന് അവതാരകന്‍ ജിഎസ് പ്രദീപ്. അമിതമായ പദപ്രയോഗം ഉണ്ടായെന്ന് മാധ്യമങ്ങളും മറ്റും പറയുമ്പോള്‍ മാപ്പ് പറയാന്‍ മടിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പരിപാടികളില്‍ അവതാരകനായി പോയി ശീലമില്ലെന്നും ആമുഖ പ്രസംഗം ഒരു മിനിട്ടിനകം വേണമെന്ന് ആരും നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും പ്രദീപ് പറയുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ശ്രീനാരായണ ധര്‍മ സമിതിയുടെ പുരസ്‌കാര വിതരണച്ചടങ്ങിലാണ് ദേശീയാ ഗാനത്തെ വികലമായി ആലപിച്ചതും ഉപരാഷ്ട്രപതിയെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശമുണ്ടായതും. ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കാല്‍ ആളെയേര്‍പ്പെടുത്തിയിരുന്നില്ല. ദേശീയ ഗാനം ആലപിച്ച സംഘാടകനാകട്ടെ മുഴുവന്‍ അക്ഷരപ്പിഴവോടെയും വരികളും വാക്കുകളും തെറ്റിക്കുകയും ചെയ്തു.

അവതാരകനായ പ്രദീപിന്റെ ഏപ്രില്‍ ഫൂളിന് ജനിച്ച ഉപരാഷ്ട്രപതി പക്ഷേ ഫൂളല്ലെന്ന പരമാര്‍ശം ഉപരാഷ്ടരപതിയെ അപമാനിക്കുന്ന തരത്തിലായിരുന്നു. ദേശീയ ഗാനം തെറ്റിച്ച് പാടിയതിനും അവതാരകന്റെ അധികപ്രസംഗത്തിനും ഉപരാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് പ്രദീപിന്റെ കുമ്പസാരം. സംഘാടകരെ പ്രോട്ടോകോള്‍ നിബന്ധനകള്‍ നേരത്തെ അറിയിച്ചിരുന്നെന്നും എന്നാല്‍ ഇത് ചടങ്ങില്‍ പാലിക്കപ്പെട്ടില്ലെന്നുമാണ് വിലയിരുത്തുന്നത്.

English summary
Vice President Mohammad Hamid Ansari participative function, the anchor GS Pradeep says pardon for use the word fool.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X