പോലീസിനെ വീണ്ടും പൂട്ടി അന്‍സിബ ഹസന്‍; കോടതിയിലേക്ക്, ലക്ഷ്മി പ്രിയക്കെതിരെ ജാമ്യമില്ലാ വകുപ്പ്
തുടര്‍ച്ചയായ നിയമ പോരാട്ടങ്ങളിലൂടെ ആവശ്യം നേടിയെടുത്ത നടി അന്‍സിബ ഹസന്‍ വീണ്ടും കോടതിയിലേക്ക്. മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ച പോലെയല്ല ലക്ഷ്മി പ്രിയക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുതത്ത് എന്നാണ് അന്‍സിബ പറയുന്നത്. അപകീര്‍ത്തിപ്പെടുത്തല്‍ നിയമ പ്രകാരം മാത്രമാണ് കേസെടുത്തിരുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയിരുന്നില്ല. ചൊവ്വാഴ്ച ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ പറഞ്ഞു.
ലക്ഷ്മിപ്രിയക്കെതിരായ എഫ്‌ഐആറില്‍ 356-2 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മാനനഷ്ടത്തിനുള്ള വകുപ്പാണിത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. ഇക്കാര്യം അറിഞ്ഞപ്പോഴാണ് അന്‍സിബ കോടതിയെ വീണ്ടും സമീപിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ പോലീസ് പറയുന്നത് ക്ലറിക്കല്‍ തെറ്റ് പറ്റി എന്നാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎന്‍എസ് 74 കൂടി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി എന്നും പോലീസ് പറയുന്നു.

തുടര്‍ച്ചയായ കോടതി ഇടപെടലുണ്ടായ കേസിന്റെ എഫ്‌ഐആറില്‍ നിരുത്തരവാദപരമായി പോലീസ് ഇടപെട്ടു എന്നാണ് മനസിലാകുന്നത്. മാധ്യമ ശ്രദ്ധ കിട്ടിയ കേസായിട്ട് പോലും സുപ്രധാന വകുപ്പ് ചുമത്താതെ പോയതില്‍ അന്‍സിബയ്ക്ക് സംശയമുണ്ട്. തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പോലീസ് പറയുന്നത് എഫ്‌ഐആറില്‍ ഇല്ലെങ്കിലും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട് എന്നാണ്.
ലക്ഷ്മി പ്രിയക്കും യുട്യൂബ് ചാനലിനും എതിരെയാണ് നടി അന്‍സിബ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ആദ്യം പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അവര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് വീണ്ടും ഹര്‍ജി പരിഗണിച്ചതും ലക്ഷ്മിപ്രിയക്കെതിരേ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതും.
തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ക്ലറിക്കല്‍ പിശക് വന്നു എന്ന് പോലീസ് പറയുന്നത്. ഇക്കാര്യം ബോധ്യപ്പെട്ട വേളയില്‍, കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ബിഎന്‍എസ് 74 കൂടി ചേര്‍ത്തു എന്നും പോലീസ് പറയുന്നു. എന്നാല്‍ പോലീസിന്റെ നടപടി അത്ര സുതാര്യമല്ലെന്ന് അന്‍സിബ സംശയിക്കുന്നു. അവര്‍ കോടതിയെ സമീപിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന നിലപാടിലാണ്.


Click it and Unblock the Notifications
