Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍സിബ മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; ടിനി ടോം കുരുങ്ങുമോ? നീന കുറുപ്പിന്റെയും മൊഴി എടുത്തു

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടപടി തുടരുന്നു. അന്‍സിബയുടെ മൊഴി എടുത്ത പിന്നാലെ നടി നീന കുറുപ്പിന്റെ മൊഴിയും കടവന്ത്ര പോലീസ് രേഖപ്പെടുത്തി. മതം മാറ്റാന്‍ ശ്രമിച്ചു എന്ന് പറയപ്പെടുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍, ആ ആരോപണം ശരിയല്ല എന്ന് പോലീസിന് മൊഴി നല്‍കി. അമ്മ നല്‍കിയ ഷോക്കോസ് നോട്ടീസില്‍ അന്‍സിബ നല്‍കിയ മറുപടി വരുന്ന ജനറല്‍ ബോഡി യോഗത്തില്‍ പരിഗണിക്കും.

ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു
ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു

ലക്ഷ്മി പ്രിയയും അന്‍സിബയും തമ്മിലുള്ള തര്‍ക്കങ്ങൡ നിന്ന് വ്യത്യസ്തമാണ് ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി. ടിനി ടോം ഗുരുതരമായ ആരോപണങ്ങള്‍ അന്‍സിബക്കെതിരെ ഉന്നയിച്ചു എന്നാണ് പറയപ്പെടുന്നത്. ഈ ആരോപണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവെന്നും വ്യാജമായ കാര്യങ്ങള്‍ പ്രചരിച്ചതില്‍ കടുത്ത നടപടി വേണം എന്നുമാണ് അന്‍സിബയുടെ ആവശ്യം.

actress ansiba hassan actor tini tom

ടിനി ടോമിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അന്‍സിബ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. അന്‍സിബയില്‍ നിന്നും നീന കുറുപ്പില്‍ നിന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനില്‍ നിന്നും മൊഴിയെടുത്ത പോലീസിന്റെ അടുത്ത നടപടി എന്ത് എന്നതും നിര്‍ണായകമാണ്. അന്‍സിബ നടി ലക്ഷ്മിപ്രിയക്ക് എതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍
വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍

ലക്ഷ്മിപ്രിയ അന്‍സിബക്കെതിരെ നല്‍കിയ പരാതിയിലും കഴമ്പില്ലെന്ന് കണ്ടെത്തി. തനിക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയില്‍ കഴമ്പില്ലെങ്കില്‍ എന്തിന് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് മാപ്പ് എഴുതി വാങ്ങി എന്ന് അന്‍സിബ ചോദിക്കുന്നു. അന്വേഷണ സംഘത്തിന്റെ നടപടിയിലുള്ള അതൃപ്തിയും അന്‍സിബ സൂചിപ്പിച്ചു. ഇതിനിടെയാണ് ടിനി ടോമിനെതിരായ പരാതിയില്‍ പോലീസ് നടപടികള്‍ തുടരുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ അന്‍സിബ മതംമാറ്റാന്‍ ശ്രമിച്ചു എന്ന് ടിനി ടോം ആക്ഷേപിച്ചു എന്നാണ് പരാതി. മതംമാറ്റാന്‍ ശ്രമിച്ചില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ പോലീസില്‍ മൊഴി കൊടുത്തതിനാല്‍ ടിനി ടോമിനെതിരെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. അതേസമയം, കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്നും അന്‍സിബ പറഞ്ഞു.

സംഘടനാ ഭാരവാഹികള്‍ക്ക് നേതൃപാടവം വേണം

അന്‍സിബ സംഘടനയില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷോക്കോസ് നോട്ടീസ് കൊടുത്തത്. സമാനമായ രീതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച മറ്റു താരങ്ങള്‍ക്കെതിരെ അമ്മ നടപടി എടുത്തിട്ടില്ല. കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലാകുന്നുണ്ടല്ലോ എന്നാണ് ഇതുസംബന്ധിച്ച് അന്‍സിബ മറുപടി പറഞ്ഞത്.

ടിനി ടോമിനെതിരായ പരാതിയില്‍ പോലീസ് നടപടികള്‍ തുടരുന്നുണ്ട്. അതില്‍ തൃപ്തിയുണ്ടെന്നും അന്‍സിബ പറഞ്ഞു. പൊതു സമൂഹവും മാധ്യമങ്ങളും തന്നോടൊപ്പം നിന്നു എന്ന് മനസിലാക്കുന്നു. സംഘടനയിലെ ചിലര്‍ ശരിയായ രീതിയില്‍ അല്ല മുന്നോട്ട് പോകുന്നത്. സംഘടനയുടെ ഭാരവാഹികള്‍ക്ക് സംഘടനാ പാടവം വേണം, കരുണ വേണം, എല്ലാവരും പറയുന്നത് കേട്ട് ഉചിതമായ തീരുമാനം എടുക്കാന്‍ സാധിക്കണം എന്നും അന്‍സിബ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+