'3 കേസ് ഇപ്പോൾ തന്നെ ഇട്ടിട്ടുണ്ട്,കമ്മീഷ്ണർ എന്നെ പറ്റിക്കില്ല'; അൻസിബയുടെ ആരോപണത്തിൽ ചെന്നിത്തല
നടി അൻസിബ ഹസൻ്റെ ആരോപണം തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നടിയുടെ പരാതിയിൽ ഇതിനോടകം തന്നെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആ കേസിൽ അന്വേഷണം നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കമ്മീഷ്ണറിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
'കേസ് അന്വേഷിക്കേണ്ടത് പോലീസാണ്. അവർ ആദ്യം ഒരു പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ അതിനകത്ത് വലിയ കഴമ്പുള്ളതായി കണ്ടിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. പക്ഷെ പിന്നീട് കോടതിയുടെ നിർദ്ദേശപ്രകാരം മൂന്ന് എഫ്ഐആർ ഇട്ടു. അന്വേഷണം നടക്കട്ടെ. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ കേസിൽ താനൊരിക്കലും ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

'കമ്മീഷണർ എന്നെ പറ്റിക്കില്ല. എനിക്ക് കമ്മീഷണറെ വിശ്വാസമുണ്ട് . അതുകൊണ്ടാണ് അദ്ദേഹം കമ്മീഷണർ ആണയിട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ അവരുടെ പരാതിയുൽ മൂന്ന് കേസ് എടുത്തിട്ടുണ്ട്. അതിനെപ്പറ്റി അന്വേഷണം നടക്കുകയാണ്. പിന്നെ ഒരു കാര്യം മനസ്സിലാക്കണം ആഭ്യന്തര മന്ത്രിക്ക് കേസിന്റെ അന്വേഷണത്തിൽ ഇടപെടാൻ പറ്റില്ല. ഞാൻ ആദ്യമായിട്ടല്ല ആഭ്യന്തര മന്ത്രി ആകുന്നത് .അങ്ങനെ ഒരു ആഭ്യന്തര മന്ത്രിയും ഇടപെടാറില്ല.
കേസ് അന്വേഷിക്കേണ്ടത് പോലീസാണ്. അവർ ആദ്യം ഒരു പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ അതിനകത്ത് വലിയ കഴമ്പുള്ളതായി അവർ കണ്ടിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. പക്ഷെ പിന്നീട് കോടതിയുടെ നിർദ്ദേശപ്രകാരം മൂന്ന് എഫ്ഐആർ ഇട്ടു. ഒരു അന്വേഷണം നടക്കട്ടെ. എല്ലാ ദിവസവും ഇത് വെറുതെ വാർത്തയാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല', ചെന്നിത്തല പറഞ്ഞു.
നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെ നടി അൻസിബ ഹസൻ രംഗത്തെത്തിയിരുന്നു. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് അൻസിബ പറഞ്ഞത്. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് താൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അൻസിബ വ്യക്തമാക്കി.
'പോലീസ് എഫ് ഐ ആർ എടുത്തിട്ടില്ല സാർ.. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. FIR ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ', എന്നാണ് ആഭ്യന്തര മന്ത്രിയെ ടാഗ് ചെയ്ത് കൊണ്ട് അൻസിബ ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications