'മറുപടി കൃത്യമായി നൽകിയിട്ടുണ്ട്, കുഴൽനാടൻ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു'; ധനമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ.ഇല്ലാത്ത കാര്യം പറഞ്ഞ് പ്രശ്നം ഉന്നയിച്ചതിന് ശേഷം അതിൽ കഴമ്പില്ലെന്ന് തെളിഞ്ഞിട്ടും വീണ്ടും ഓരോന്ന് പറയുന്നത് മര്യാദയല്ലെന്ന് അദ്ദേഹം പറഞ്ഞു.കുഴല്‍നാടന്റെ ചോദ്യത്തിന് വകുപ്പ് കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹം തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും മന്ത്രി വിമർശിച്ചു.
'നികുതി സംബന്ധിച്ച് സാധാരണ ഗതിയില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെയോ അവരുടെ വ്യക്തിപരമായ കാര്യങ്ങളോ പുറത്തുപറയാറില്ല. അതാണ് നിയമപരമായ വശം. എംഎല്‍എ എന്ന നിലയില്‍ ഒരു സ്ഥാപനത്തിന്റെ പേര് പറഞ്ഞ് അദ്ദേഹം എനിക്ക് ഒരു കത്ത് നല്‍കിയിരുന്നു. ആ സ്ഥാപനം ഐജിഎസ്ടി വഴി ടാക്‌സ് അടച്ചത് കേരളത്തിന് കിട്ടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് കൃത്യമായ മറുപടി നൽകുകയും ചെയ്തു. മറുപടി കിട്ടിക്കഴിഞ്ഞിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല. അദ്ദേഹം ചോദിച്ചതിനൊക്കെ മറുപടി കൊടുത്തിട്ടുണ്ട്. പണം അടച്ചിട്ടുണ്ടെന്ന് കൃത്യമായി അറിഞ്ഞിട്ടുണ്ട്.

2017 ജൂലൈ 1 മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സാണ്. എന്തിനാണ് ഇല്ലാത്ത കാര്യത്തിന്റെ പേരിൽ ആളുകളേയും അവരുടെ കുടുംബത്തേയുമൊക്കെ വേട്ടയാടുന്ന സമീപനം നല്ലതല്ല. മുഖ്യമന്ത്രിയെ അക്രമിക്കാൻ വേണ്ടിയാണല്ലോ ഇവർ ഇതൊക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇത് ഇവർ തുടങ്ങിയിട്ട് തന്നെ ഒത്തിരി കാലമായി. ഇല്ലാത്ത കാര്യം പറഞ്ഞ് പ്രശ്നം ഉന്നയിച്ചു, അത് അങ്ങനെയല്ലെന്ന് തെളിഞ്ഞിട്ടും വീണ്ടും ഓരോന്ന് പറയുന്നത് മര്യാദയല്ല', ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആരോപണവിധേയമായ 1.72 കോടി രൂപയ്‌ക്കാണ് നികുതി അടച്ചതെന്ന് കത്തിൽ ഏത് ഭാഗത്താണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു മാത്യു കുഴൽനാടൻ രാവിലെ മാധ്യമങ്ങളോട് ചോദിച്ചത്. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്നും കുഴൽനാടൻ പറഞ്ഞു.
'വീണാ വിജയൻ 2018 ജനുവരി ഒന്നിനാണ് ജിഎസ്ടി റജിസ്ട്രേഷനെടുത്തിരിക്കുന്നത്. എന്നാൽ 2017 ജനുവരി ഒന്ന് മുതൽ വീണ പണം കൈപ്പറ്റിയിട്ടുണ്ട്. ഈ പണത്തിന് ജിഎസ്ടി റജിസ്ട്രേഷനില്ലാതെ നികുതി അടയ്ക്കാൻ പറ്റുമോ? അതിന്റെ ജി എസ് ടി എങ്ങനെയാണ് ഒടുക്കുക. ഇക്കാര്യത്തിലെല്ലാം ധനമന്ത്രി മറുപടി നൽകണം', എന്നായിരുന്നു കുഴൽനാടൻ പറഞ്ഞത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications