Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരോപണത്തിന് പിന്നിൽ ആന്റണി രാജു; പിന്നിൽ കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ശ്രമം'; തോമസ് കെ തോമസ്

ആലപ്പുഴ: കോഴ ആരോപണം നിഷേധിച്ച് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. താൻ മന്ത്രിയാകും എന്ന സാഹചര്യം വന്നപ്പോഴാണ് ഇപ്പോൾ ഇത്തരം ആരോപണങ്ങളൊക്കെ ഉയരുന്നതെന്നും ഇതിനെല്ലാം പിന്നിൽ എംഎൽഎ ആന്റണി രാജുവാണെന്നും വാർത്താസമ്മേളനത്തിൽ തോമസ് കെ തോമസ് ആരോപിച്ചു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് പിന്നിൽ. ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

'ഇതൊക്കെ അടിസ്ഥാനരഹിതമായ വാർത്തകളാണ്. ഉൾക്കൊള്ളാൻ പോലും പറ്റില്ല. മന്ത്രിയാകുന്നു എന്ന സാഹചര്യം വരുമ്പോഴാണ് ഇപ്പോൾ ഇത്തരമൊരു ആരോപണം വന്നിരിക്കുന്നത്. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് അറിയില്ല. പോലീസാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടത്. 100 കോടി രൂപയുടെയൊക്കെ വിഷയം നിയമസഭയുടെ ലോബിയിലാണോ ചർച്ച ചെയ്യുക. അങ്ങനെയുള്ള ചർച്ചകളൊക്കെ രഹസ്യമായല്ലേ നടത്തുക. ലോബിയിൽ ഇരുന്ന് 5 മിനിറ്റ് സംസാരിച്ചുവെന്നൊക്കെയാണ് പറയുന്നത്. ഇതൊക്കെ ഞാൻ നിഷേധിക്കുകയാണ്.

th2-17

വിഷയത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ശക്തമായ മറുപടി തന്നിട്ടുണ്ട്. അദ്ദേഹം കൃത്യമായി പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊരു വിഷയമേ ഉണ്ടായിട്ടില്ലെന്ന്.
മറ്റൊരു എംഎൽഎ പറയുന്നത് ഉണ്ടായിട്ടുണ്ടെന്നാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടായിരിക്കുമല്ലോ മുഖ്യമന്ത്രി എന്നെ വിളിച്ചത്. അത് ആന്റണി രാജുവായിരിക്കും. എന്തിനാണ് പറഞ്ഞതെന്ന് അറിയില്ല.എന്താവശ്യത്തിനാണ് ഇത്.

അജിത് പവാർ വിളിച്ച ഒരു മീറ്റിങ്ങിലും ഞാൻ പോയിട്ടില്ല. അവർ വിളിച്ചിട്ടുമില്ല. ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെയുള്ള ഞാൻ 100 കോടി വെച്ച് എംഎൽഎമാരെ ചാക്കിടാൻ ശ്രമിച്ചെന്നാണോ?. എൻസിപിയുടെ മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ശശീന്ദ്രനെ മന്ത്രിയാക്കിയത് രണ്ടര വർഷം എന്ന ധാരാണയിലാണ്. എനിക്ക് മന്ത്രി സ്ഥാനം നിഷേധിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല.താൻ മന്ത്രിയാകില്ലെന്ന് ആന്റണി രാജു പറഞ്ഞു. ഇതിന്റെയൊക്ക അർത്ഥം എന്താണെന്ന് മനസിലാകുന്നില്ല. സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ വിഷയത്തിൽ പ്രതികരിക്കും. ആരാണ് ഇതിന്റെ പേരിൽ എന്ന് എല്ലാവർക്കും ഇപ്പോൾ തന്നെ കൃത്യമായി മനസിലാകും.

ആന്റണി രാജു പറഞ്ഞത് 250 കോടിയുമായി അജിത് പവാർ സംഘം കറങ്ങിയെന്നും 50 കോടി കിട്ടിയാ കൈക്കുമെന്ന് തോമസ് കെ തോമസ് ചോദിച്ചുവെന്നുമൊക്കെയാണ് ആന്റണി രാജു പറഞ്ഞത്. ഇതൊക്കെ എപ്പോൾ പറഞ്ഞുവെന്നാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം', തോമസ് കെ തോമസ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+