കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ പ്രവാസിയുടെ ആത്മഹത്യ: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • By
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നഗരസഭ സെക്രട്ടറിയടക്കം മൂന്ന് പേരെ സസ്പെന്‍റ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എസി മൊയ്തീന്‍ ചീഫ് ടൗണ്‍ പ്ലാനിങ്ങ് വിജിലന്‍സ് വിഭാഗത്തോടെും റീജണല്‍ ജോയിന്‍റ് ഡയറക്ടറോടും നിര്‍ദ്ദേശിച്ചു.

 acmoideendd

തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയ ശേഷമായിരുന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥരോട് മന്ത്രി ക്ഷോഭിച്ചതായും ഇറക്കിവിട്ടതായും റിപ്പോര്‍ട്ടുണ്ട്. നഗരസബകളില്‍ കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാതെയുള്ള അപേക്ഷകളെ കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം നഗരസഭ ചെയര്‍പേഴ്സണ്‍ പികെ ശ്യാമളക്കെതിരെ നടപടിയൊന്നും എടുത്തേക്കില്ലെന്നാണ് വിവരം.

<strong>ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തി? രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു, ദില്ലിയിലെ കൂടിക്കാഴ്ചയില്‍</strong>ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തി? രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു, ദില്ലിയിലെ കൂടിക്കാഴ്ചയില്‍

പണി പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രവാസി വ്യാവസായി ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ കൊറ്റാളി സ്വദേശിയായ സാജന്‍ പാറയില്‍ ആണ് ആത്മഹത്യ ചെയ്തത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും നിസാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ആരോപണങ്ങളും ശക്തമാണ്.സിപിഎം നേതാവ് എംവി ഗോവിന്ദന്‍റെ ഭാര്യ പികെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ. സാജന്‍റെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

7 മുനിസിപാലിറ്റികള്‍ കൂടി ദീദിക്ക് നഷ്ടമാകും! നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്,വെളിപ്പെടുത്തല്‍7 മുനിസിപാലിറ്റികള്‍ കൂടി ദീദിക്ക് നഷ്ടമാകും! നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്,വെളിപ്പെടുത്തല്‍

ജെഡിഎസുമായി ഇനി സഖ്യം വേണ്ട, സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചു, ദില്ലിയില്‍ കൂടിക്കാഴ്ചജെഡിഎസുമായി ഇനി സഖ്യം വേണ്ട, സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചു, ദില്ലിയില്‍ കൂടിക്കാഴ്ച

English summary
Anthoor suicide issue: three officers suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X