കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്തൂര്‍ ആത്മഹത്യ; ദേശാഭിമാനിയെ തള്ളിപ്പറഞ്ഞ് കോടിയേരി; വാര്‍ത്തയുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രം

Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയെ തള്ളി സിപി​എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാജന്‍റെ കുടുംബത്തിന് ഒപ്പമാണെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്. ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനിക്ക് കൊടുക്കുന്ന വാര്‍ത്തകളാണ് അവ. അത്തരം വിവരങ്ങള്‍ അവരുടെ കൈവശം ഉണ്ടായിരിക്കാം. ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെ്ന്നും കോടിയേരി പറഞ്ഞു.

<strong>എസ്എഫ്ഐ വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമെന്ന് എഐഎസ്എഫ്; കൊടിമരം സ്ഥാപിക്കാന്‍ കനയ്യയെ കൊണ്ടുവന്നേക്കും</strong>എസ്എഫ്ഐ വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമെന്ന് എഐഎസ്എഫ്; കൊടിമരം സ്ഥാപിക്കാന്‍ കനയ്യയെ കൊണ്ടുവന്നേക്കും

ആന്തൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിഷയത്തെ രാഷ്ട്രീയമായി മുതലെടുത്ത് സിപിഎമ്മിന് എതിരായ പോര്‍മുഖം തുറക്കാനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. ഇത്തരക്കാരുടെ കള്ള പ്രചാരവേല നേരിടാന്‍ പാര്‍ട്ടി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

kodiyeri-balakrishnan

വിഷയത്തില്‍ നിന്ന് നഗരസഭാ അധികൃതരേയും ഭരണസമിതിയേയും രക്ഷിക്കാന്‍ സിപിഎം കുടുംബത്തിനെതിരെ കള്ളപ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി സാജന്‍റെ ഭാര്യ ബീന നേരത്തെ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടി മുഖപത്രത്തെ കൂട്ടുപിടിച്ചാണ് ഇത്തരം അപവാദ പ്രചരണങ്ങള്‍ നടക്കുന്നതെന്നായിരുന്നു ബീനയും മക്കളും ആരോപിച്ചത്. ഇത്തരം അപവാദങ്ങള്‍ തുടര്‍ന്നാല്‍ ദേശാഭിമാനിക്കെതിരെ നിയനടപടി സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാകുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

<strong>കാക്കി ഊരിയാല്‍ പോലീസുകാരനെ കൈകാര്യം ചെയ്യാന്‍ കെ എസ് യുവിന് സാധിക്കും: ഭീഷണിയുമായി സുധാകരന്‍</strong>കാക്കി ഊരിയാല്‍ പോലീസുകാരനെ കൈകാര്യം ചെയ്യാന്‍ കെ എസ് യുവിന് സാധിക്കും: ഭീഷണിയുമായി സുധാകരന്‍

<strong>ദുർമന്ത്രവാദമെന്ന് സംശയം; ജാർഖണ്ഡിൽ 4 പേരെ ആൾക്കൂട്ടം തല്ലിക്കൊന്നും, 60 വയസിന് മുകളിൽ പ്രായം</strong>ദുർമന്ത്രവാദമെന്ന് സംശയം; ജാർഖണ്ഡിൽ 4 പേരെ ആൾക്കൂട്ടം തല്ലിക്കൊന്നും, 60 വയസിന് മുകളിൽ പ്രായം

English summary
anthoor Suicide; kodiyeri balakrishanan about deshabhimani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X