കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈന്‍ഡ് യുവര്‍ ബിസിനസ്; സേനാ മേധാവിയോട് ചിദംബരത്തിന്റെ പ്രതികരണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സൈന്യത്തിന്റെ പ്രവര്‍ത്തനം സൈനിക കാര്യങ്ങളില്‍ മാത്രമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിവാദ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടാണ് ചിദംബരം ഇങ്ങനെ പറഞ്ഞത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ സേനാ മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

Chida

സൈന്യം എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് രാഷ്ട്രീയ നേതാക്കള്‍ പറയാറില്ല. രാഷ്ട്രീയ നേതാക്കളോട് സൈന്യവും പറയരുത്. പോലീസ് മേധാവിയും സേനാ മേധാവിയും സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നാണക്കേടാണ്. ജനറല്‍ റാവത്ത്, താങ്കള്‍ സൈനിക മേധാവിയാണ്, താങ്കളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കവെ ചിദംബരം പറഞ്ഞു.

ഇന്ത്യയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നിടത്തോളം കാലം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. പൗരത്വ നിയമത്തിനെതിരെ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വിവാദ നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരും. എന്‍ആര്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജിനടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജി

ഭരണഘടനയ്ക്ക് വിരുദ്ധമാണ് പുതിയ ഭേദഗതി നിയമം. സുപ്രീംകോടതി നിയമം റദ്ദാക്കുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ അവര്‍ ഭരണഘടന തന്നെ ഭേദഗതി ചെയ്യും. നിലവില്‍ അതു നടക്കില്ല. അതുകൊണ്ടാണ് പിന്‍വാതില്‍ വഴി ഭരണഘടന ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

ഒമ്പതു സ്ത്രീകളെ പീഡിപ്പിച്ച ഗാനരചയിതാവ് വിലസുന്നു; വൈരമുത്തുവിനെതിരെ ചിന്‍മയിഒമ്പതു സ്ത്രീകളെ പീഡിപ്പിച്ച ഗാനരചയിതാവ് വിലസുന്നു; വൈരമുത്തുവിനെതിരെ ചിന്‍മയി

കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മഹാറാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പാര്‍ട്ടി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

English summary
Anti CAA Protest: Will not Allowed Law till Congress Alive, Says Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X