ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്, കോഴിക്കോടും പാലക്കാടും അറസ്റ്റ്
Recommended Video
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥനത്ത് ആരംഭിച്ചു. തിരുവനന്തപുരം, മട്ടന്നൂര്‍, ആലപ്പുഴ, വയനാട് പുല്‍പ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു. പാലക്കാട് തമിഴ്നാട് ആര്‍ടിസി ബസിന് നേരെയും ആക്രമണം ഉണ്ടായി.
അതേസമയം, ഹര്‍ത്താലിനെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഹര്‍ത്താലിന്‍റെ ഭാഗമായി കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവരേയും പോലീസ് കസ്റ്റഡിയിലെടുത്തും. അക്രമസസാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധിയാളുകളെ കരുതല്‍ തടങ്കലിലാക്കി.

പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ച ഏഴ് പേരെയും കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ട് പേരേയും പോലീസ് കസ്റ്റഡിയിലെടുത്തും. കണ്ണൂറില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ 13 പേര്‍ ഉള്‍പ്പടെ 50 പേരെ കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എറണാകുളത്തും കോഴിക്കോടും നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും മനുഷ്യാവാകശാ പ്രവര്‍ത്തകരും അടങ്ങുന്ന സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications