കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ വേണ്ടെന്ന് ചലച്ചിത്രലോകം; പരാതിയുമായി 108 പേര്‍, പ്രകാശ് രാജും റിമയും ഗീതുവും...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോഹൻലാലിനെതിരെ പരാതിയുമായി 108 പേര്‍ | Oneindia Malayalam

തിരുവനന്തപുരം: താരസംഘടന അമ്മയുടെ അധ്യക്ഷനായ ശേഷം മോഹന്‍ലാലിന് കറുത്ത ദിനങ്ങളാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഘടനയുടെ നടപടി പരസ്യമായത് മോഹന്‍ലാല്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യ ജനറല്‍ ബോഡിയിലായിരുന്നു. പിന്നീട് തുടര്‍ച്ചയായ ആക്ഷേപങ്ങളാണ് ലാലിനെതിരെ ഉയരുന്നത്.

വിദേശത്ത് ഷൂട്ടിങ് തിരക്കിലായിരുന്ന ലാല്‍ നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ തിരിച്ചടിയായി. സംസ്ഥാന അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. മുഖ്യാതിഥിയായി മോഹന്‍ലാല്‍ വേണ്ടെന്നാണ് പ്രമുഖര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 108 പേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ...

പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍

പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍

മോഹന്‍ലാല്‍ സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയാല്‍ ചടങ്ങിന്റെ ശോഭ കെടുത്തുമെന്നാണ് പ്രമുഖരുടെ അഭിപ്രായം. അവര്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുള്ള നിവേദനത്തില്‍ വ്യക്തമാക്കുന്നു. നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള പ്രമുഖരാണ് മോഹന്‍ലാലിനെതിരെ രംഗത്തുവന്നിട്ടുള്ളത്.

 നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍

നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍

സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് മോഹന്‍ലാലിനെ മുഖ്യാതിഥിയായി തീരുമനിച്ചത്. ഇതിനെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധമുണ്ടായിരുന്നു. ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. നടിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് മോഹന്‍ലാലിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എല്ലാ പ്രതിഷേധങ്ങള്‍ക്കും കാരണം ദിലീപിനെ പിന്തുണച്ചു സംസാരിച്ചുവെന്നതാണ്. എന്നാല്‍ അക്കാര്യം നിവേദനത്തില്‍ എടുത്തുപറയുന്നില്ല എന്നുമാത്രം.

പ്രതിഷേധക്കാരുടെ നിലപാട്

പ്രതിഷേധക്കാരുടെ നിലപാട്

ഒരു നടനെ സംസ്ഥാന സര്‍ക്കാരിന്റെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നിവേദനത്തില്‍ ദിലീപ് കേസ് പറയുന്നില്ല. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സജിത മഠത്തില്‍, ശ്രുതി ഹരിഹരന്‍, സിദ്ധാര്‍ഥ് ശിവ, അര്‍ച്ചന പത്മിനി എന്നിവരെല്ലാം നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

നിവേദനത്തില്‍ നിന്ന്

നിവേദനത്തില്‍ നിന്ന്

നിവേദനത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ- സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം.

ദേശീയ പുരസ്‌കാര മാതൃകയില്‍

ദേശീയ പുരസ്‌കാര മാതൃകയില്‍

അതുകൊണ്ടുതന്നെ ഈ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരികപൂര്‍ണ്ണമായ ഒരു കലാന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്.

മുഖ്യമന്ത്രി സമ്മാനിക്കണം

മുഖ്യമന്ത്രി സമ്മാനിക്കണം

സാംസ്‌ക്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്.

ഒരു താരം വരുമ്പോള്‍

ഒരു താരം വരുമ്പോള്‍

മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.

ദൂരവ്യാപകമായ ദോഷം ചെയ്യും

ദൂരവ്യാപകമായ ദോഷം ചെയ്യും

ആ ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്വഴക്കം ആയി മാറും.

മന്ത്രിമാരും ജേതാക്കളും മതി

മന്ത്രിമാരും ജേതാക്കളും മതി

ആയതിനാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യ അതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും തുടര്‍ന്നും സര്‍ക്കാര്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ സംയുക്തമായി ആവശ്യപ്പെടുന്നു- ഇങ്ങനെയാണ് നിവേദനം അവസാനിക്കുന്നത്.

രാജിയും പ്രതിഷേധവും

രാജിയും പ്രതിഷേധവും

ദിലീപിനെ അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് രാജിവച്ച വനിതാ താരങ്ങളാണ് ഗീതു മോഹന്‍ദാസും റിമ കല്ലിങ്കിലും. ഇരുവരും പുതിയ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇരുവരെയും കൂടാതെ രമ്യാ നമ്പീശന്‍, ആക്രമിക്കപ്പെട്ട നടി എന്നിവരും അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. അമ്മയിലെ പുരുഷ മേധാവിത്വത്തിനെതിരെയാണ് ഇവരുടെ പോരാട്ടം.

അജണ്ടയില്‍ ഇല്ലാതെ

അജണ്ടയില്‍ ഇല്ലാതെ

അജണ്ടയില്‍ അറിയിക്കാതെ, വിശദമായ ചര്‍ച്ച ചെയ്യാതെയാണ് ദിലീപിനെ സംഘടന തിരിച്ചെടുത്തതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. മോഹന്‍ലാല്‍ അധ്യക്ഷനായതു കൊണ്ടുതന്നെ അദ്ദേഹത്തിന് എതിരായാണ് വിമര്‍ശനം ഉയരുന്നത്. അമ്മയിലേക്ക് ഇപ്പോഴില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഇല്ല എന്നു പറയുമ്പോള്‍ സംഘടനയില്‍ നിന്ന് പുറത്താണെന്ന് വ്യക്തമല്ലേ എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്.

ദിലീപിനെതിരെ സര്‍ക്കാര്‍; നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി, വനിതാ ജഡ്ജിയും!! തടയാന്‍ ശ്രമംദിലീപിനെതിരെ സര്‍ക്കാര്‍; നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി, വനിതാ ജഡ്ജിയും!! തടയാന്‍ ശ്രമം

English summary
Anti Mohanlal Memorandum to Govt submitted by Cinema World
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X